ജീവിതത്തിൽ ആദ്യമായി സുരേഷ് ഗോപിയെ നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടൻ ബാലയുടെ ഭാര്യ എലിസബത്ത്. ഒരുപാട് നാളുകൾ കൊണ്ടുള്ള ആഗ്രഹമായിരുന്നു സഫലമായതെന്നാണ് എലിസബത്ത് പറയുന്നത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ഒരു വീഡിയോയിലാണ് സുരേഷ് ഗോപിയെ ആദ്യമായി കണ്ടതിന്റെ സന്തോഷം എലിസബത്ത് അറിയിച്ചിരിക്കുന്നത്.
‘ഇന്ന് ഗുരുവായൂരിൽ പോയപ്പോൾ ഒരു സ്പെഷ്യൽ ആളിനെ കണ്ടു. സുരേഷ് ഗോപി ചേട്ടനെയാണ് കണ്ടത്. അദ്ദേഹം ഇലക്ഷൻ പ്രചരണത്തിന് വേണ്ടി പോയപ്പോൾ റോഡിൽ വച്ചായിരുന്നു കണ്ടത്. എനിക്ക് നേരിട്ട് കാണണമെന്ന് ഏറെ നാൾ ആഗ്രഹമുണ്ടായിരുന്നു. സിനിമയിൽ കാണുന്നതുപോലെ തന്നെയാണ് സുരേഷ് ഗോപി ചേട്ടനെ നേരിട്ട് കാണാനും. എനിക്ക് കാണാൻ ഭയങ്കര ഇഷ്ടമുള്ള ആളാണ്. നേരിട്ട് കണ്ടപ്പോൾ വളരെ സന്തോഷം.’- എന്നായിരുന്നു എലിസബത്ത് വീഡിയോയിൽ പറഞ്ഞത്.
സമൂഹമാദ്ധ്യമങ്ങളിൽ എലിസബത്ത് സജീവമാണെങ്കിലും ഭർത്താവ് ബാലയുമായി അകന്ന് കഴിയുകാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കുവക്കാറുണ്ട്.