കരുത്തരിൽ കരുത്തൻ, രാജ്യത്തെ പുത്തൻ ഉയരങ്ങളിലെത്തിച്ച മികച്ച നേതാവ്; ഇന്ത്യയെ നയിക്കാൻ നരേന്ദ്രൻ വീണ്ടുമെത്തും; സർവ്വേ ഫലം പുറത്ത്

Published by
Janam Web Desk

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നയിക്കാൻ യോഗ്യനായ വ്യക്തിയെന്ന് സർവ്വേ. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ന്യൂസ് 18 നടത്തിയ സർവ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 21 സംസ്ഥാനങ്ങളിലെ 518 ലോക്സഭാ മണ്ഡലങ്ങളിലെ ജനങ്ങളാണ് സർവ്വേയുടെ ഭാഗമായത്. 59 ശതമാനം ജനങ്ങളാണ് പ്രധാനമന്ത്രിയാകാൻ നരേന്ദ്രമോദി യോഗ്യനാണെന്ന് പറഞ്ഞത്.

21% പേരാണ് രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്. പിന്നാലെ തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജിയും ആം ആദ്മി പാർട്ടി അദ്ധ്യക്ഷൻ അരവിന്ദ് കെജ്രിവാളുമുണ്ട്. ഇരുവർക്കും 9 ശതമാനം ജനങ്ങളുടെ പിന്തുണയാണുള്ളത്.

നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുമെന്നും എൻഡിഎ 400-ലധികം സീറ്റുകൾ നേടി അധികാരത്തിലേറുമെന്നും നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ട്.
നരേന്ദ്ര മോദി ജനപ്രിയ നേതാവാണെന്നും, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നും യു.എസ് കോൺഗ്രസ് അംഗം റിച്ച് മക്കോർമിക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Share
Leave a Comment