"റസാക്കർ (Razakar: The Silent Genocide of Hyderabad )" റിലീസ് തടയാൻ വിസമ്മതിച്ച്‌ തെലങ്കാന ഹൈക്കോടതി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“റസാക്കർ (Razakar: The Silent Genocide of Hyderabad )” റിലീസ് തടയാൻ വിസമ്മതിച്ച്‌ തെലങ്കാന ഹൈക്കോടതി

തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 11:07 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ഹൈദരാബാദിന്റെ വിമോചന സമരത്തെയും അക്കാലത്തുണ്ടായ ഹിന്ദു വേട്ടയെയും കേന്ദ്രീകരിച്ച് നിർമ്മിച്ച തെലുങ്ക് ചിത്രം ‘റസാക്കറി’ന്റെ (Razakar: The Silent Genocide of Hyderabad ) റിലീസ് തടയാൻ തെലങ്കാന ഹൈക്കോടതിയിലെ രണ്ടംഗ പാനൽ വിസമ്മതിച്ചു. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എപിസിആർ) സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് ജെ അനിൽ കുമാർ എന്നിവരടങ്ങുന്ന സമിതി തീർപ്പാക്കിയത്.

ചിത്രത്തിന് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും അതിനെ ഹർജിക്കാർ വെല്ലുവിളിച്ചിട്ടില്ലെന്നും ബെഞ്ച് ഓർമിപ്പിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്‌സി) അപ്പീൽ പരിഹാരങ്ങൾ ലഭ്യമാണെന്ന് കോടതി എടുത്തുപറഞ്ഞു. ഹൈക്കോടതിയിൽ എത്തുന്നതിനു മുമ്പ് അത്തരം പരിഹാരങ്ങൾ ആദ്യം പ്രയോജനപ്പെടുത്താൻ ബെഞ്ച് പരാതിക്കാരോട് ആവശ്യപ്പെട്ടു.

ചിത്രത്തിന്റെ ഉള്ളടക്കം പ്രകോപനപരമാണെന്ന് ഹർജിക്കാരായ എൻജിഒ വാദിച്ചു. മാർച്ച് 15 ന് റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രം, “പ്രകടമായി ഇസ്‌ലാമോഫോബിക്” ആണെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം. കാസിം റിസ്‌വിയുടെ നേതൃത്വത്തിലുള്ള റസാക്കർമാർ നടത്തിയ വംശഹത്യയെക്കുറിച്ച് സംസാരിക്കുന്ന സിനിമ മുസ്ലീം സമുദായത്തെ പൈശാചികമായി ചിത്രീകരിക്കുകയാണെന്നാണ് ഹർജിക്കാരുടെ ആരോപണം .

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം ഹൈദരാബാദിൽ റസാക്കർമാർ നടത്തിയ അതിക്രമങ്ങളെയാണ് ചിത്രത്തിൽ ചിത്രീകരിക്കുന്നത്. ഗുഡൂർ നാരായണ റെഡ്ഡി നിർമ്മിച്ച് യാത സത്യനാരായണ സംവിധാനം ചെയ്ത ഈ ചിത്രം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം 13 മാസക്കാലം ഹൈദരാബാദ് സ്റ്റേറ്റിൽ നടന്ന സംഭവങ്ങളെക്കുറിച്ച് പുതുതലമുറയെ ബോധവത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംവിധായകൻ മുമ്പ് വ്യക്തമാക്കിയിരുന്നു.

മാർച്ച് 15 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ലഭ്യമാകും.

Tags: razakarRazakar Movie
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies