വിദർഭയെ 169 റൺസിന് കീഴടക്കിയാണ് മുംബൈ അവരുടെ 42-ാം രഞ്ജി കിരീടം സ്വന്തമാക്കിയത്. വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഉയർത്തിയ 538 റൺസ് വിജയ ലക്ഷ്യത്തിന് മുന്നിൽ 368 റൺസെടുക്കാനെ വിദർഭക്ക് കഴിഞ്ഞുള്ളു. ഫൈനലിൽ 95 റൺസ് നേടിയ ശ്രേയസ് അയ്യർ പുറം വേദനയെ തുടർന്ന് ഫീൾഡിന് ഇറങ്ങിയിരുന്നില്ല. താരത്തിന് രണ്ടു ഐപിഎൽ മത്സരങ്ങൾ നഷ്ടമാകുമെന്നും ഇതിനിടെ റിപ്പോർട്ടുകൾ വന്നു. 2023 ൽ പരിക്കേറ്റ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കുറച്ച് മത്സരങ്ങൾ അന്ന് നഷ്ടമായിരുന്നു.
എന്നാലിപ്പോൾ രഞ്ജി ഫൈനൽ വിജയത്തിന് പിന്നാലെ ശ്രേയസ് അയ്യറുടെ ഒരു ഡാൻസ് വീഡിയോ പുറത്തുവന്നതാണ് മറ്റൊരു വിവാദത്തിന് തിരികൊളുത്തുന്നത്. പുറം വേദനയെന്ന് പറഞ്ഞ് ഫീൾഡ് ചെയ്യാതെ കളത്തിന് പുറത്തു പോയരൊൾ എങ്ങനെ ഇത്തരത്തിൽ ഡാൻസ് കളിക്കുമെന്നാണ് ആരാധകരുടെ ചോദ്യം.
ഗ്രൗണ്ടിൽ ടീമംഗങ്ങൾക്കൊപ്പം കൈ ചുഴറ്റി ഡാൻസ് ചെയ്യുന്ന ശ്രേയസിന്റെ മിനിട്ടുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ കാണികളാണ് പകർത്തിയത്. പുതിയ പുറം വേദനയും മറ്റൊരു പറ്റിപ്പെന്നാണ് അവർ പറയുന്നത്.സോഷ്യൽ മീഡിയയിൽ വലിയ പരിഹാസമാണ് താരം ഏറ്റുവാങ്ങുന്നത്. നേരത്തെ പരിക്കിന്റെ പേരിൽ രഞ്ജി കളിക്കാതെ മുങ്ങിനടന്ന താരത്തിന് ബിസിസിഐ മുന്നറിയിപ്പ് നൽകിയിരുന്നു.
I recorded Shreyas iyer dancing after winning Ranji Trophy final! Wowwwwww😭😭😭❤️❤️❤️ pic.twitter.com/dyyclpveng
— Cricket With Laresh (@Lareshhere) March 14, 2024
“>