ഭാരതത്തിന്റെ ശരാശരി ആയുർദൈർഘ്യത്തിൽ വൻ വർദ്ധനവ്; മൊത്തം ദേശീയ വരുമാനത്തിലും വൻ കുതിപ്പ്; ഇന്ത്യയുടേത് ശ്രദ്ധേയമായ പുരോ​ഗതി: ഐക്യരാഷ്‌ട്ര സഭ

Published by
Janam Web Desk

ന്യൂഡൽഹി: ഭാരതത്തിലെ ശരാശരി ആയുർദൈർഘ്യത്തെ പ്രകീർത്തിച്ച് ഐക്യരാഷ്‌ട്ര സഭ. മാനവ വികസന സൂചിക പുറത്തിറക്കിയ റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. 62.7 വയസ്സായിരുന്നു 2021-ലെ ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം. എന്നാൽ 2022 എത്തിയപ്പോഴേക്കും ഇത് 67.7 വയസായി ഉയർന്നു.

മൊത്തം ദേശീയ വരുമാനത്തിലും സ്കൂൾ വിദ്യാഭ്യാസത്തിലും രാജ്യം വൻ കുതിപ്പാണ് നടത്തിയത്. പ്രതിശീർഷ വരുമാനം 6951 ഡോളറായി വർദ്ധിച്ചു, 12 മാസത്തിനുള്ളിൽ ഇത് 6.3 ശതമാനമാണ് ഉയർന്നത്. സ്‌കൂൾ വിദ്യാഭ്യാസം പ്രതീക്ഷിത വർഷം 12.6 ശതമാനമായി വളർന്നു..

മാനവ വികസനത്തിൽ ഇന്ത്യയുടേത് ശ്രദ്ധേയമായ പുരോ​ഗതിയാണെന്നും റിപ്പോർട്ട് പറയുന്നു. 1990 മുതലുള്ള ജനന ആയുർദൈർഖ്യം 9.1 വർഷമായി വർദ്ധിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രതീക്ഷിത വർഷം 4.6 വർഷമായി ഉയർന്നു. സ്കൂൾ വിദ്യാഭ്യാസത്തിന്റെ പ്രതീക്ഷിത വർഷത്തിന്റെ ശരാശരി 3.8 വർഷമായി വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യയുടെ മൊത്തം ദേശീയ വരുമാനം ഏകദേശം 287 ശതമാനമായി വളർന്നുവെന്ന് മാനവ വികസന സൂചിക വ്യക്തമാക്കി.

Share
Leave a Comment