ഐപിഎല്ലിൽ ഏറ്റവും വിശ്വസ്തരായ ആരാധകരുള്ള ടീമേതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു. അത് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റേതാണ്. 17-ാം സീസണ് മാർച്ച് 22ന് തുടക്കമാകുമ്പോൾ ഇപ്പോഴും കിരീടം മാത്രം അകലെയാണ് അവർക്ക്. പുത്തൻ സീസണിൽ പുതിയ ടീമുമായെത്തുന്ന ആർ.സി.ബി വലിയൊരു മാറ്റത്തിനൊരുങ്ങുകയാണ്. ഇതിന്റെ ഒരു ഹിന്റ് അവർ പുറത്തിറക്കിയ ഒരു വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. തെന്നിന്ത്യൻ താരം ഋഷഭ് ഷെട്ടിയാണ് പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്.
ടീമിന്റെ പേരാണ് അവർ പരിഷ്കരിക്കുന്നത്. നഗരത്തിന്റെ ബാംഗ്ലൂർ എന്നതിൽ നിന്ന് ബെംഗളൂരു എന്നാക്കാനാണ് തീരുമാനം.ഐപിഎല്ലിന്റെ 16 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ആർ.സി.ബി പേര് മാറ്റത്തിനൊരുങ്ങുന്നത്. പുത്തൻ പരിഷ്കാരം ടീമിന്റെ പ്രകടനത്തിൽ മാറ്റമുണ്ടാക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. നേരത്തെ കിംഗ്സ് ഇലവൻ പഞ്ചാബ് പേരുമാറ്റി പഞ്ചാബ് കിംഗ് എന്നാക്കിയിരുന്നു. എന്നാൽ പ്രകടനത്തിൽ വലിയ മാറ്റമൊന്നുമുണ്ടായില്ല്.
താര ലേലത്തിൽ ബൗളിംഗ് നിരയിൽ നിർണായക സൈനിംഗുകൾ നടത്തിയ ആർ.സി.ബിയുടെ ബാറ്റിംഗ് നിര ശരാശരിക്കും മുകളിലാണ്. ഓൾറൗണ്ടർമാരുടെയും മദ്ധ്യനിര താരങ്ങളുടെയും അഭാവം ടീമിനെ അലട്ടുന്നുണ്ട്.
ರಿಷಬ್ ಶೆಟ್ಟಿ ಎನ್ ಹೇಳ್ತಿದ್ದಾರೆ ಅರ್ಥ ಆಯ್ತಾ?
Understood what Rishabh Shetty is trying to say?
You’ll find out at RCB Unbox. Buy your tickets now. 🎟️@shetty_rishab #RCBUnbox #PlayBold #ArthaAytha #ನಮ್ಮRCB pic.twitter.com/sSrbf5HFmd
— Royal Challengers Bangalore (@RCBTweets) March 13, 2024
“>