ദേശീയ ടീമിന്റെ പരിശീലകനാകാനുള്ള പാകിസ്താന്റെ ക്ഷണം നിരസിച്ച് ഓസ്ട്രേലിയൻ മുൻ താരം ഷെയ്ൻ വാട്സൺ. ക്രിക് ഇൻഫോയാണ് വാർത്ത പുറത്തുവിട്ടത്. വാട്സൺ നിലവിൽ പിഎസ്എല്ലിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ പരിശീലകനായിരുന്ന താരം പിസിബി ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഫർ നിരസിച്ചത്.
മേജർ ലീഗ് ക്രിക്കറ്റിൽ സാൻ ഫ്രാൻസിസ്കോ യുണികോൺസിന്റെ പരിശീലികനായ താരം ഐപിഎൽ കമന്ററി ടീമിലു ഉൾപ്പെട്ടിട്ടുണ്ട്. കുടുംബത്തിനൊപ്പം സിഡ്നിയിൽ താമസിക്കുന്ന വാട്സൺ ഐപിഎല്ലിന്റെ ഭാഗമാകാനാണ് താത്പ്പര്യം പ്രകടിപ്പിക്കുന്നത്. കുടുംബത്തിൽ നിന്ന് കൂടുതൽ കാലം അകന്ന് നിൽക്കാനും താരം ഇഷ്ടപ്പെടുന്നില്ല.
താരം പാകിസ്താനുമായി കരാർ ഒപ്പിട്ടിരുന്നെങ്കിൽ ഉടനെ തന്നെ മുഖ്യ പരിശീലകന്റെ ചുമതല ഏറ്റെടുക്കേണ്ടി വരുമായിരുന്നു. ഏപ്രിലിൽ ന്യൂസിലൻഡുമായുള്ള പരമ്പര തുടങ്ങാനിരിക്കെയാണ്. പിസിബി 2 മില്യൺ യുഎസ് ഡോളറിന്റെ വാർഷിക കരാറാണ് വാട്സണ് ഓഫർ ചെയ്തിരുന്നത്.