പലരെയും മാനസികമായി അലട്ടുന്ന പ്രശ്നമാണ് അമിത വണ്ണം. ശരീരഭാരം കുറയ്‌ക്കാനായി കഠിനമായ ഡയറ്റോ വ്യായാമമോ ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. ഡയറ്റ് എടുത്താൽ ചിലർക്ക് ആരോഗ്യം കുറയാനും സാധ്യതയുണ്ട്. ശരീരഭാരം കുറയ്‌ക്കാനും നല്ല ആരോഗ്യം ലഭിക്കുന്നതിനുമായി കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം…
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ ധാരാളം നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും ശാരീരിക ആരോഗ്യത്തിനും ഏറെ പ്രയോജനകരമാണ്. ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്തി കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.
ഓറഞ്ച്
ഓറഞ്ചിൽ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ഊർജ്ജം നൽകുന്നു. ഓറഞ്ചിൽ ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ ശാരീരിക ആരോഗ്യം നൽകുകയും അനീമിയ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു.
ചീര
ധാരാളം പോഷകഘടകങ്ങൾ അടങ്ങിയ ഇലക്കറിയാണ് ചീര. കലോറിയുടെ അളവ് കുറവായതിനാൽ ഇത് ശരീരവണ്ണം കുറയ്‌ക്കാൻ സഹായിക്കുന്നു. ചീരയിൽ ഇരുമ്പ്, മഗ്നീഷ്യം, അവശ്യ വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കും.
കോളിഫ്‌ളവര്‍
കോളിഫ്‌ളവറിലും കലോറിയുടെ അളവ് കുറവാണ്. അതിനാല്‍ ശരീരഭാരം കുറയാന്‍ ഇത്
വളരെയധികം സഹായിക്കുന്നു. കോളിഫ്‌ളവറിന്റെ ഉപയോഗം ശരീരത്തില്‍ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കി വിശപ്പിനെ നിയന്ത്രിക്കുന്നു.
പപ്പായ
പപ്പായ ദഹനപ്രക്രിയയ്‌ക്ക് ഏറ്റവും നല്ലതാണ്. അതോടൊപ്പം കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു. പപ്പായയില്‍ കലോറി കുറവും ഫൈബര്‍, വിറ്റാമിന്‍ എ, സി എന്നിവ ധാരാളമായും അടങ്ങിയിട്ടുണ്ട്.















