തിരുവനന്തപുരം: കുതിച്ചുയർന്ന സ്വർണവിലയിൽ നേരിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48,280 രൂപയാണ്. തുടർച്ചയായ നാല് ദിവസങ്ങളിൽ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. പിന്നാലെയാണ് ഇന്നത്തെ ഇടിവ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6035 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5010 രൂപയാണ്. വെള്ളിവിലയും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില103 രൂപയാണ്