പാലക്കാട്: തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞുവീണ് 44- കാരൻ മരിച്ചു. വല്ലപ്പുഴ തെങ്ങിന്‍വളപ്പ് സ്വദേശി മണ്ണാരംകുന്നത്ത് നൗഷാദാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോട് കൂടെയായിരുന്നു അപകടം.
വല്ലപ്പുഴ മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ മരംമുറിക്കാന്‍ എത്തിയതായിരുന്നു നൗഷാദ്. അപകടത്തെ തുടർന്ന്, പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ നൗഷാദിനെ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.