ബെംഗളൂരു: കിംഗ് എന്ന് അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യൻ മുൻ നായകൻ വിരാട് കോലി. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആർ.സി.ബിയുടെ ഫാൻ ഫെയറിനിടെയാണ് താരം ആരാധകരോട് അഭ്യർത്ഥിച്ചത്. തന്നെ വിരാട് എന്ന് വിളിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ക്രിക്കറ്റ് ലോകത്ത് വിരാടിനെ കിംഗ് എന്ന് ആരാധകരും കമന്റേറ്റർമാരും സഹതാരങ്ങളും വിശേഷിപ്പിക്കാറുണ്ട്. ഇത് ഒഴിവാക്കണമെന്നാണ് താരത്തിന്റെ എളിയ അഭ്യർത്ഥന.
ആര്‍,സി,ബി അണ്‍ബോക്സ് ചടങ്ങിനിടെ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയും വനിതാ ടീം ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയും വേദിയിൽ നിൽക്കെയായിരുന്നു വിരാടിന്റെ അഭ്യർത്ഥന. അവതാരകനായ ഡാനിഷ് സേട്ട് കോലിയെ കിംഗെന്ന് അഭിസംബോധന ചെയ്തിരുന്നു. കോലി സംസാരിച്ചു തുടങ്ങിയപ്പോൾ ആരാധകരും കിംഗ് എന്ന് വിളിച്ച് ആരവും മുഴക്കി. ഇതിന് പിന്നാലെയാണ് താരം നിലപാട് വ്യക്തമാക്കിയത്.
‘സിഎസ്കെയുമായുള്ള മത്സരത്തിനായി ഞങ്ങള്‍ക്ക് ചെന്നൈയിലേക്ക് പോകേണ്ടതുണ്ട്. ചാര്‍ട്ടേഡ് വിമാനത്തിന്‍റെ സമയമായതിനാല്‍ അധികം സമയമില്ല. ഞാൻ ഡുപ്ലെസിയോട് പറയുകയായിരുന്നു എല്ലാ വർഷവും നിങ്ങളെന്നെ ആ പേര്(കിംഗ്) വിളിക്കുമ്പോൾ വലിയ ചമ്മലും നാണക്കേടുമൊക്കെ തോന്നുന്നു. അതിനാൽ എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. ദയവു ചെയ്ത് നിങ്ങള്‍ എന്നെയിനി ആ പേര് വിളിക്കരുത്. ഓരോ തവണ കേള്‍ക്കുമ്പോഴും വലിയ നാണക്കേടുണ്ട്. അതുകൊണ്ട് ഇനിമുതൽ എന്നെ വിരാട് എന്നു മാത്രം വിളിക്കുക.- വിരാട് കോലി പറഞ്ഞു.
God of masses @imvkohli 🥵🔥 pic.twitter.com/XtQ0NX6jLz
— ` (@chixxsays) March 19, 2024
“>