ദേശീയ ടീം ആവശ്യപ്പെട്ടാൽ വിരമിക്കൽ പ്രഖ്യാപിച്ച് തിരികെ വരാമെന്ന് ഇസ്ലാമബാദ് യുണൈറ്റഡ് താരം ഇമാദ് വസിം. കഴിഞ്ഞ വർഷമാണ് താരം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. പാകിസ്താൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്തിയതോടെയാണ് 35-കാരന് മനംമാറ്റമുണ്ടായത്. പിഎസ്എൽ ഫൈനലിൽ ഇസ്ലാമബാദ് യുണൈറ്റഡിനായി 5 വിക്കറ്റ് നേടിയിരുന്നു.
പാകിസ്താന്റെ ടി20 ക്യാപ്റ്റൻ ഷഹീൻ അഫ്രീദിയോടാണ് താരം തിരിച്ചുവരാനുള്ള താത്പ്പര്യം പ്രകടപ്പിച്ചത്. ‘പാകിസ്താൻ കാരണമാണ് ഞാൻ വലിയ കളിക്കാരനായത്. എന്റെ രാജ്യത്തിന് ആവശ്യമാണെങ്കിൽ കളിക്കാൻ ഞാൻ എപ്പോഴും സന്നദ്ധനായിരിക്കും. എനിക്ക് അതിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല”- വസിം പറഞ്ഞു.
‘വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം ഷഹീൻ എന്നെ വിളിച്ചിരുന്നു. എന്നാൽ പാകിസ്താൻ സൂപ്പർ ലീഗിന് ശേഷം സംസാരിക്കാമെന്നാണ് ഞാൻ അവനോട് പറഞ്ഞത്”-വസിം വ്യക്തമാക്കി. പിഎസ്എൽ ഫൈനലിനിടെ ഡ്രസ്സിംഗ് റൂമിലിരുന്ന പുകവലിച്ചതിന് താരത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.