നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ വിപണിയിൽ അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. Surface pRO 10, Surface Laptop 6 എന്നിവയാണ് കമ്പനി പുതുതായി ഇറക്കിയ എഐ കമ്പ്യൂട്ടർ മോഡലുകൾ. ബിസിനസ് ആവശ്യത്തിനായി മാത്രം അവതരിപ്പിച്ചിരിക്കുന്ന ആദ്യത്തെ മോഡാലാണ് ഇത്.
മൈക്രോസോഫ്റ്റിന്റെ ചാറ്റ്ബോട്ടായ കൊപൈലറ്റ് അധിഷ്ഠിതമായ കീകൾ, എഐ അനുഭവങ്ങൾ നൽകുന്നതിനായി ഇന്റഗ്രറ്റഡ് ന്യൂറല് പ്രോസസ്സിംഗ് യൂണിറ്റുകൾ, പുതിയ ഇന്റൽ കോർ അൾട്രാ പ്രോസസറുകൾ എന്നിവയാണ് പുതിയ മോഡലുകളിൽ മൈക്രോസോഫ്റ്റ് നൽകിയിരിക്കുന്നത്. ഇന്റൽ പ്ലാറ്റ്ഫോമിൽ ആദ്യംമായി 5ജി എത്തിക്കുന്നതും മൈക്രോസോഫ്റ്റായിരിക്കുമെന്നും കമ്പനി അറിയിച്ചു.
CORE Ultra 5 135U, CORE Ultra 7 165U എന്നിങ്ങനെ രണ്ട് തരം പ്രോസസറുകളാണ് സർഫേസ് പ്രോ 10-ൽ ലഭ്യമാകുക. 8 ജിബി റാം ആണ് അടിസ്ഥാന മോഡലിന് ഉള്ളത്. 64 ജിബി വരെ കോൺഫിഗർ ചെയ്യാൻ സാധിക്കും. 256ജിബി Gen4 SSDയും വാഗ്ദാനം ചെയ്യുന്നു. 13 ഇഞ്ച് ഡിസ്പ്ലേ ആന്റി റിഫ്ലക്റ്റീവ് കോട്ടിംഗ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 114 ഡിഗ്രി വ്യൂ ഫീൽഡും എൻഎഫ്സി റീഡറുമുള്ള മുൻ ക്യാമറയും സജ്ജമാക്കിയിട്ടുണ്ട്. 19 മണിക്കൂർ ബാറ്ററി നിലനിൽക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
CORE Ultra 5 135H, CORE Ultra 7 165H എന്നീ പ്രോസസറുകളാണ് സർഫേസ് ലാപ്ടോപ്പ് 6 നൽകുന്നത്. 8ജിബി റാം 256 ജിബി Gen4 SSDയും ഉണ്ട്. 15 ഇഞ്ച് മോഡലിൽ രണ്ട് USB Type-C Thunderbolt 4 പോർട്ടുകളും 13.5 ഇഞ്ച് മോഡലിന് ഒരൊറ്റ USB Type-C Thunderbolt 4 ഉണ്ടായിരിക്കും. ഈ മോഡലുകൾ കോപൈലറ്റിനായി നിർമ്മിച്ചവയാണ്.