തൃശൂർ: ഉറക്കത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് വിദ്യാർത്ഥി മരിച്ചു. കൂറ്റനാട് മതുപ്പുള്ളിയിൽ ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പ്ലസ്ടു വിദ്യാർത്ഥി മുഹമ്മദ് നാജിലാണ് (18) മരിച്ചത്.
രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാനായി പോയ വിദ്യാർത്ഥിയ്ക്ക് ഉറക്കത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കുട്ടിക്ക് മറ്റ് അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. ഉറക്കത്തിനിടെ ശ്വാസതടസം നേരിട്ട് മരണം സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. രാവിലെയോടെയാണ് വീട്ടുകാർ വിവരമറിഞ്ഞത്. കുട്ടിയെ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.