17ാമത് ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തിൽ ഇരട്ട റെക്കോഡ് സ്വന്തമാക്കി സ്വന്തമാക്കി വിരാട് കോലി. ടി-20യിൽ 12,000 റൺസ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യൻ താരവും ചെന്നൈക്കെതിരെ 1000 റൺസ് നേടുന്ന താരമെന്ന നേട്ടവുമാണ് ഇന്നത്തെ മത്സരത്തിൽ കോലി സ്വന്തമാക്കിയത്.
ടി20യിൽ 12,000 റൺസ് തികയ്‌ക്കുന്ന ആറാമത്തെ താരവും കോലിയാണ്. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിൽ ഈ നേട്ടത്തിലെത്താൻ 7 റൺസ് മാത്രമായിരുന്നു കോലിക്ക് വേണ്ടിയിരുന്നത്. എട്ട് പന്തുകൾ നേരിട്ട് താരം അനായാസം റെക്കോർഡിലേക്ക് എത്തി. അന്താരാഷ്‌ട്ര ട്വന്റി 20 ക്രിക്കറ്റിൽ മാത്രം വിരാട് കോലി 4,037 റൺസ് നേടിയിട്ടുണ്ട്. 377 ഇന്നിംഗ്‌സുകളിൽ നിന്നാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്.
ക്രിസ് ഗെയ്ൽ, ഷൊയ്ബ് മാലിക്, കീറോൺ പൊള്ളാർഡ്, ഡേവിഡ് വാർണർ, അലക്സ് ഹെയ്ൽസ് എന്നിവരാണ് പട്ടികയിൽ താരത്തിന് മുന്നിലുള്ളത്. ഗെയ്ൽ 14,562 റൺസുമായി പട്ടികയിൽ ഒന്നാമതാണ്. 32 മത്സരങ്ങളിൽ നിന്നാണ് കോലി സിഎസ്‌കെയ്‌ക്കെതിരെ 1000 റൺസ് സ്വന്തമാക്കിയത്. 9 അർദ്ധ സെഞ്ച്വറികളും ഈ നേട്ടത്തിൽ ഉൾപ്പെടുന്നു.
21 റൺസെടുത്ത കോലിയെ മുസ്താഫിസുർ റഫ്മാൻ പുറത്താക്കുകയായിരുന്നു.