കണ്ണൂർ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. മുണ്ടക്കൽ സ്വദേശി ലില്ലിക്കുട്ടി (60) ആണ് കൊല്ലപ്പെട്ടത്. തൃശൂർ പേരാവൂരിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. ഭർത്താവ് ജോണിനെ പോലീസ് അറസ്റ്റ് ചെയ്തു. ലില്ലിക്കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ജോണിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. തടയാൻ ശ്രമിച്ച ബന്ധു അനൂപിനും വെട്ടേറ്റിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.