വിരാട് കോലിക്ക് ഐപിഎൽ കിരീടം സ്വന്തമാക്കാനാകില്ലെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം നവ്ജ്യോത് സിംഗ് സിദ്ദു. ഉദ്ഘാടന മത്സരത്തിൽ ചെന്നൈയ്‌ക്കെതിരെ തോറ്റ ആർ.സി.ബി ഒരു ടീമെന്ന നിലയിൽ പരാജയമെന്നാണ് സിദ്ദു പറയുന്നത്. ആറു വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം.
‘വിരാട് കോലി ഒരു സിംഹമാണ്, പക്ഷേ സിംഹത്തിന് ഒറ്റയ്‌ക്ക് ഒരിക്കലും ഒരു ടീമിനെ വിജയത്തിലേക്ക് നയിക്കാനാകില്ല. ക്രിക്കറ്റ് ഒരു ടീം ഗെയിമാണ്, അയാൾക്ക് മറ്റുള്ളവരുടെ സഹായം വേണം. എന്നാൽ ആർസിബിയിൽ ഇതുവരെ അതില്ല.
എന്നാൽ മറു സൈഡിൽ ധോണിയുടെ താരങ്ങൾ ഒരു ടീമായാണ് കളിക്കുന്നത്. അതാണ് ധോണിയും കോലിയും തമ്മിലുള്ള വ്യത്യാസം. സിഎസ്കെയ്‌ക്ക് എല്ലാ സ്ലോട്ടിലും കൃത്യമായ കളിക്കാരുണ്ട്. അവരെ മികച്ച രീതിയിൽ ഉപയോഗിക്കുന്നുമുണ്ട്. ആർ.സി.ബിക്ക് മികച്ച ഒരു സ്പിന്നർ പോലുമില്ല. എല്ലാ കളിക്കാരും ചിതറി കിടക്കുകയാണ്. കരൺ ശർമ്മയ്‌ക്ക് വലിയ വിക്കറ്റുകൾ വീഴ്‌ത്താനാവില്ല.– സിദ്ദു പറഞ്ഞു.















