അഹമ്മദാബാദ്: രോഹിത് ശർമ്മയ്‌ക്ക് പകരക്കാരനായി നായകസ്ഥാനത്തേക്ക് എത്തിയപ്പോൾ മുതൽ ആരാധകരുടെ പരിഹാസങ്ങൾക്ക് ഇരയാകേണ്ടി വന്ന വ്യക്തിയാണ് ഹാർദിക് പാണ്ഡ്യ. ഇന്നലെ മുംബൈയുടെ നായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പരിഹാസങ്ങൾക്ക് കുറവുവന്നില്ല. ടോസ് മുതൽ മത്സരം തീരുന്നതുവരെ ആരാധകരുടെ പരിഹാസം നീണ്ടു.
— Grahman (@Grahman326048) March 24, 2024
“>
ടോസിനായി എത്തിയ ഹാർദിക്കിനെ കൂവലോടെയാണ് ആരാധകർ എതിരേറ്റത്. കൂടെ രോഹിത് ശർമ്മയ്‌ക്ക് ആയുള്ള ആർപ്പുവിളികളും. മുംബൈ ആരാധകർക്കൊപ്പം ഗുജറാത്തിന്റെ ആരാധകരും ഗ്യാലറിയിൽ ഹാർദികിനെതിരെ തിരിഞ്ഞു. രോഹിത്തിനെ മാറ്റിയതാണ് മുംബൈ ആരാധകരെ ചൊടിപ്പിച്ചതെങ്കിൽ ടൈറ്റൻസിനെ കൈവിട്ടതാണ് ഗുജറാത്ത് ആരാധകരെ ചൊടിപ്പിച്ചത്.
— Grahman (@Grahman326048) March 24, 2024
“>
ട്രോൾ ഗ്രൂപ്പുകളിലും സമൂഹമാദ്ധ്യമങ്ങളിലും എയറിൽ തന്നെയായിരുന്നു തുടക്കം മുതലേ പാണ്ഡ്യ. മത്സരത്തിനിടെ കളിക്കളത്തിലേക്ക് ഒരു നായ ഓടിക്കയറിയിരുന്നു. ആ നായയെ പാണ്ഡ്യ അടുത്തേക്ക് വിളിച്ചെങ്കിലും അത് തിരിഞ്ഞു നോക്കാതെ ഓടി. ഒരു പട്ടിക്കുഞ്ഞ് പോലും തിരിഞ്ഞ് നോക്കുന്നില്ലല്ലോ എന്ന് പറഞ്ഞാണ് ആരാധകർ ട്രോളുന്നത്. സമൂഹമാദ്ധ്യമങ്ങളിലും വീഡിയോ വൈറലാണ്.