ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഫീൾഡിംഗ് പൊസിഷൻ മാറ്റിയ ഹാർദിക് പാണ്ഡ്യക്കെതിരെ രൂക്ഷ വിമർശനം. സാധാരണ രോഹിത് ശർമ്മ 30 യാർഡ് സർക്കിളിലാണ് ഫീൾഡ് ചെയ്യാറുള്ളത്. ഗുജറാത്തിന്റെ ഇന്നിംഗ്സിലെ അവസാന ഓവറിലാണ് താരത്തെ സർക്കിളിൽ നിന്ന് ബൗണ്ടറിയിലേക്ക് പറഞ്ഞുവിട്ടത്.
ജെറാൾഡ് കോട്സിയുടെ ഓവറിലായിരുന്നു സംഭവം. ഇന്നർ സർക്കിളിൽ നിന്ന് പുറത്തേക്ക് പോകാൻ പറഞ്ഞപ്പോൾ രോഹിത് ആദ്യമൊന്ന് സംശയിച്ചു. തന്നോട് തന്നെയാണോ പറയുന്നത് വീണ്ടും ചോദിച്ച ശേഷമാണ് വലിയൊരു അന്താളിപ്പോടെ അദ്ദേഹം ബൗണ്ടറിയിലേക്ക് പോയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതോടെയാണ് രോഹിത് ആരാധകർ കലിപ്പിലായത്.
നേരത്തെ ഗുജറാത്തിൽ നിന്നാണ് ഹാർദിക് പാണ്ഡ്യയെ തിരികെയെത്തിച്ച് മുംബൈയുടെ ക്യാപ്റ്റനാക്കിയത്. രോഹിത്തിനെ പുറത്താക്കിയാണ് നായകന്റെ ബാറ്റൺ ഓൾറൗണ്ടർക്ക് കൈമാറിയതെന്ന ആരോപണം നിലനിൽക്കെയാണ് പുതിയ സംഭവം. ടീമിൽ പടലപിണക്കങ്ങൾ ഉടലെടത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Nice 5 IPL trophies Rohit now go and do fielding – Captain hardik pandya
Another example of “Trophies won’t give you loyalty like RCB”.#MIvsGT pic.twitter.com/NxhLaptnhQ
— DINU X (@Unlucky_Hu) March 24, 2024
“>
That’s how you respect your ex captain. Difference is clear 😕#Ruturajgaikwad #HardikPandya #RohitSharma #MSdhoni #shubmangill #GTvsMI pic.twitter.com/iyycy7g5yr
— coverdrive 🇮🇳 (@coverdrive04) March 25, 2024
“>















