മുംബൈ: ഐപിഎല്ലിന്റെ രണ്ടാംപാദ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ. പൂർണമായും ഇന്ത്യയിലാകും ഐപിഎൽ നടക്കുക. പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഐപിഎല്ലിന്റെ രണ്ടാം ഘട്ടം കടല് കടക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ആദ്യ ക്വാളിഫയർ മേയ് 21 നും എലിമിനേറ്റർ 22നും അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാകും നടക്കുക. മേയ് 24ന് ചെപ്പോക്കിലാണ് ക്വാളിഫയർ 2. 26ന് ഫൈനലും ചെന്നൈ സ്റ്റേഡിയത്തിലാകും നടക്കുക. നേരത്തെ ഏപ്രിൽ ഏഴുവരെയുള്ള 21 മത്സരങ്ങളുടെ ക്രമമാണ് പുറത്തുവിട്ടത്.
ഏപ്രില്‍ എട്ടിന് ചെന്നൈ സൂപ്പര്‍ കിംഗ്സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തോടെയാണ് രണ്ടാംപാദ മത്സരങ്ങൾക്ക് തുടങ്ങുന്നത്.രണ്ടാം ഘട്ടത്തില്‍ ഗുവാഹത്തി, ധരംശാല എന്നിവിടങ്ങളിലും മത്സരങ്ങളുണ്ട്. നീണ്ട 12 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ചെന്നൈയിലേക്ക് ഐപിഎൽ ഫൈനൽ മടങ്ങിയെത്തുന്നത്. ടീമുകളുടെ ഹോം ഗ്രൗണ്ടിലും ചില മാറ്റങ്ങൾ വരും. രണ്ടാം ഘട്ടത്തിൽ 11 ദിവസം രണ്ടു മത്സരങ്ങളുണ്ടാകും.