ഗുജറാത്ത്-മുംബൈ മത്സരത്തിനിടെ അഹമ്മദാബാദ് സ്റ്റേഡിയം വേദിയായത് ഉഗ്രൻ ആക്ഷൻ സിനിമയ്‌ക്ക്. രോഹിത്-ഹാർദിക് ആരാധകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയെന്ന് സോഷ്യൽ മീഡിയ. തല്ലിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങളും പരന്നത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സ്റ്റേഡിയം അധികൃതർ തയാറായില്ല.
സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ മുംബൈ ആരാധകർ പരസ്പരം ഏറ്റുമുട്ടി. ഇതിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി. ഗുജറാത്ത് നായകനായിരുന്ന ഹാർദിക്കിനെ അപ്രതീക്ഷിതമായാണ് മുംബൈയിൽ എത്തിച്ചത്. രോഹിത്തിനെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയാണ് പുതിയ ക്യാപ്റ്റനായി ഹാർദിക്കിനെ മുംബൈ അവതരിപ്പിച്ചത്.
ഇതിൽ ആരാധകർ കലിപ്പിലായിരുന്നു. ഇന്നലത്തെ മത്സരത്തിലും വിമർശനങ്ങളുടെ ബാക്കിപത്രം കണ്ടു. ഹാർദിക്കിനെ കൂവിവിളിച്ചാണ് ആരാധകർ വരവേറ്റത്. അതേസമയം രോഹിത്തിനെ കൈയടിച്ച് വരവേറ്റും അവർ നിലപാട് വ്യക്തമാക്കിയിരുന്നു. കൂടാതെ ഗുജറാത്തിനോട് മുംബൈ തോൽക്കുകയും ചെയ്തത് ആരാധകരെ വീണ്ടും ചൊടിപ്പിച്ചു.
A fight between hardik fans and Rohit Sharma fans #MIvsGT #HardikPandya #RohitSharma𓃵 pic.twitter.com/M6DUZJiboM
— Ankit (@BhincharAn97434) March 25, 2024
“>