തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ കാറിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച 54-കാരൻ അറസ്റ്റിൽ. തിരുവനന്തപുരം വെള്ളല്ലൂർ സ്വദേശി ജോൺസൺ ആണ് അറസ്റ്റിലായത്.
ട്യൂഷൻ സെന്ററിൽ എത്തിക്കാമെന്ന് പറഞ്ഞ് കാറിൽ കയറ്റി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചതാണ് കേസ്. കുട്ടി ബഹളം വച്ചതോടെ വിദ്യാർത്ഥിനിയെ ഇറക്കിവിട്ട് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കുട്ടി സംഭവം വീട്ടിൽ അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.















