ബെംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലിയോടുള്ള ആരാധന മൂത്ത് ഗ്രൗണ്ടിലേക്ക് കടന്നുകയറി താരത്തെ കെട്ടിപ്പിടിച്ച് യുവാവ്. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സ്- റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിനിടെയാണ് സംഭവം. സകല നിയന്ത്രണങ്ങളും മറികടന്നാണ് ആരാധകൻ ഗ്രൗണ്ടിൽ കയറിയത്. താരത്തിന്റെ കാലിൽതൊട്ട് അനുഗ്രഹം വാങ്ങിയ യുവാവ് പിന്നീട് കോലിയെ കെട്ടിപ്പിടിക്കുകയും ചെയ്തു. ഇരച്ചെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാൾ യുവാവിനെ പൊക്കിയെടുത്താണ് ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും വൈറലാണ്.
A fan breached the security to meet Virat Kohli at the Chinnaswamy Stadium#RCBvsPBKS #IPL2024 #ViratKohli𓃵 pic.twitter.com/cwmbioGp8d
— Vathan Ballal (@VathanBallal) March 25, 2024
“>
ഇന്നലെ വിരാട് കോലിയുടെ തകർപ്പൻ ഇന്നിംഗ്‌സാണ് ആർസിബിക്ക് വിജയം സമ്മാനിച്ചത്. പഞ്ചാബുയർത്തിയ 177 റൺസ് വിജയലക്ഷ്യം ആർസിബി 19.2 ഓവറിൽ മറികടക്കുകയായിരുന്നു. 49 പന്തിൽ നിന്ന് 77 റൺസാണ് കോലി നേടിയത്. 2 സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ഒരു ഘട്ടത്തിൽ ആർസിബി മൂന്നിന് 36 എന്ന നിലയിൽ തകർന്നിരുന്നു. അവിടെ നിന്നാണ് പിടിച്ച് കയറ്റിയത്.