തിരുവനന്തപുരം: എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ പ്രവർത്തനം വിതുര ഗ്രാമപഞ്ചായത്തിന്റെ കൈവശമുള്ള കെട്ടിടത്തിൽ. ബിനാമി പേരിൽ ലേലംകൊണ്ട കെട്ടിടമാണ് പാർട്ടി ഓഫീസാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത്. പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടം തെരഞ്ഞെടുപ്പ് ഓഫീസാക്കി പ്രവർത്തിക്കുന്നതിനെതിരെ ചട്ടലംഘനം ചൂണ്ടിക്കാട്ടി ബിജെപി പരാതി നൽകാൻ ഒരുങ്ങുകയാണ്. എൽഡിഎഫ് വിതുര തെരഞ്ഞെടുപ്പ് മേഖല കമ്മിറ്റി ഓഫീസായിട്ടാണ് നിലവിൽ പ്രവർത്തിക്കുന്നത്.
പട്ടിക ജാതി,പട്ടിക വർഗ വിഭാഗങ്ങൾക്ക് നൽകാൻ വ്യവസ്ഥ ചെയ്തിരിക്കുന്ന ഓഫീസാണ് ബിനാമി പേരിൽ എൽഡിഎഫ് കൈവശപ്പെടുത്തിയതെന്ന് ബിജെപി ആറ്റിങ്ങൽ പാർലമെൻ്റ് കമ്മിറ്റി സെക്രട്ടറി മുളയറ രതീഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന് ഉടനെ എൻഡിഎ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.