മുൻ ഇന്ത്യൻ സ്പിന്നറും കമന്റേറ്ററുമായ ലക്ഷ്മൺ ശിവരാമ കൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ യൂസർ. തിങ്കളാഴ്ച ശിവരാമകൃഷ്ണൻ ആനയ്‌ക്കൊപ്പമുള്ള ഒരു സെൽഫി എക്സിൽ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് അധിക്ഷേപ കമന്റുമായി ഒരാൾ രംഗത്തുവന്നത്.
‘ഹായ് സർ, തങ്കളെക്കാളും ആനയെയാണ് രാത്രിയിൽ കൂടുതൽ തെളിച്ചത്തോടെ കാണാനാവുന്നതെന്നായിരുന്നു” അയാളുടെ കമന്റ്. ഇതിന് വെറ്ററൻ താരം മറുപടിയും നൽകി. ‘അതെ ഞാൻ കറുത്തവനാണ്” എന്നായിരുന്നു തമിഴ്നാട് താരത്തിന്റെ മറുപടി. കോഹിനൂർ എന്ന അക്കൗണ്ടിൽ നിന്നായിരുന്നു കമന്റ്. ഇന്ത്യൻ താരം കോലിയുടെ ചിത്രമാണ് ഡിസ്പ്ലെ പിക്ചറായി ഉപയോഗിച്ചിരിക്കുന്നത്. ഇയാളുടെ കമന്റിനെ വിമർശിച്ചും ശിവരാമകൃഷ്ണന് പിന്തുണയുമായും നിരവധിപേർ രംഗത്തുവന്നു. ചിലർ മുൻ താരത്തെ പരിഹസിച്ചും കമൻ്റിട്ടു. ഇതിന് താരം തന്നെ കുറിക്കു കൊള്ളുന്ന മറുപടിയും നൽകി.
1983 ൽ ഇന്ത്യക്കായി അരങ്ങേറിയ 58-കാരൻ ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. 9 ടെസ്റ്റും 16 ഏകദിനവു കളിച്ച ശിവരാമകൃഷ്ണൻ യഥാക്രമം 26,15 വിക്കറ്റുകൾ നേടിയിരുന്നു.വ്യത്യസ്ത ബൗളിംഗ് ആക്ഷൻ കൊണ്ട് ശ്രദ്ധനേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
50th year of Ayyappan temple today. Mahalingapuram. Great celebration pic.twitter.com/lLfhTL5ttL
— Laxman Sivaramakrishnan (@LaxmanSivarama1) March 25, 2024
“>















