ലക്നൗ: ഉത്തർപ്രദേശിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. മാർച്ച് 30-ന് മീററ്റിൽ സംഘടിപ്പിക്കുന്ന റാലിയോട് കൂടിയാണ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. റാലിയിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും.
80-കളിൽ രാമാനന്ദ് സാഗറിന്റെ രാമായണത്തിൽ രാമനായി അഭിനയിച്ച നടൻ അരുൺ ഗോവിലാണ് മീററ്റിലെ ബിജെപിയുടെ സ്ഥാനാർത്ഥി. രാഷ്‌ട്രീയ ലോക്ദൾ പാർട്ടി അദ്ധ്യക്ഷൻ ജയന്ത് ചൗധരിയും റാലിയിൽ പങ്കെടുക്കും. ബിജെപി-ആർഎൽഡി സഖ്യം രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ പരിപാടിയാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജ്‌നോർ, ബാഗ്പത് എന്നീ രണ്ട് മണ്ഡലങ്ങളിലാണ് ആർഎൽഡി മത്സരിക്കുന്നത്.
ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. 2019-ൽ സംസ്ഥാനത്ത് ബിജെപി 62 സീറ്റുകളാണ് നേടിയത്. ഇത്തവണ അത് തിരുത്തികുറിക്കാനുള്ള ഒരുക്കത്തിലാണ് ഉത്തർപ്രദേശിലെ ബിജെപി നേതാക്കൾ.
Leave a Comment