റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരത്തിൽ സുരക്ഷ ജീവനക്കാരെ വെട്ടിച്ച് ഗ്രൗണ്ടിലിറങ്ങിയ യുവാവ് കോലിയുടെ അടുത്തെത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി. ഗ്രൗണ്ടിലിറങ്ങിയ യുവാവ് കോലിയുടെ കാൽതൊട്ട് വണങ്ങുകയും അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥരെത്തി ഇദ്ദേഹത്തെ പുറത്തുകൊണ്ടുപോയി. ഇത്രയുമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിൽ കണ്ടത്. എന്നാൽ ഇന്ന് ഇതിന് ശേഷം സംഭവിച്ച കാര്യങ്ങളുടെ വീഡിയോയും പുറത്തുവന്നു. ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെത്തിച്ച യുവാവിനെ സ്റ്റേഡിയം അധികൃതരും പൊലീസും ചേർന്ന് പൊതിരെ തല്ലുകയായിരുന്നു. യുവാവ് കൈക്കൂപ്പി അടിക്കരുതെന്ന് അപേക്ഷിക്കുന്നുമുണ്ട്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ ടീമിനെതിരെയും പൊലീസിനെതിരെയും രുക്ഷ വിമർശനമുയർന്നു. നിങ്ങൾ അവരെ തല്ലുന്നത് എന്തിനാണ് അവർക്കെതിരെ നിയമ നടപടി സ്വീകരിച്ചാൽ പോരെ എന്നാണ് പലരും ചോദിക്കുന്നത്. ഇത് മോശം നടപടിയാണെന്നും ആരാധകർ അടിവരയിടുന്നു.
WTH!!!!!
What kind of behavior is this chapri @RCBTweets 🤬You don’t have the right to touch anyone. Then what’s the use of Law?
You can keep him in Jail/ Fine but you’re attacking him in the stadium 🏟️ itself
Remember once VK leaves, even🐷 don’t care about you @RCBTweets pic.twitter.com/vcb7tUngGQ
— Praneeth (@fantasy_d11) March 27, 2024
“>