എവിടെയോ കിടക്കുന്ന ചെ​ഗുവേരയെ സ്വാ​ഗതം ചെയ്യുന്നു; കൃഷ്ണ കുമാറിനെ തടയുന്നു; നിങ്ങൾ കാണിക്കുന്നതാണ് ഫാസിസം; കുട്ടിസഖാക്കൾക്ക് മറുപടിയുമായി കൃഷ്ണകുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എവിടെയോ കിടക്കുന്ന ചെ​ഗുവേരയെ സ്വാ​ഗതം ചെയ്യുന്നു; കൃഷ്ണ കുമാറിനെ തടയുന്നു; നിങ്ങൾ കാണിക്കുന്നതാണ് ഫാസിസം; കുട്ടിസഖാക്കൾക്ക് മറുപടിയുമായി കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2024, 05:03 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കലാലയം പഠിക്കുന്ന സ്ഥലമാണ് അവിടെ സംഘർഷമുണ്ടാക്കരുതെന്ന് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ. ഈ കോളേജിൽ മുകേഷ് രണ്ട് തവണ വന്ന് പോയപ്പോൾ എബിവിപിക്കാർ തടഞ്ഞില്ലായിരുന്നു. ഫാസിസം എന്നുപറഞ്ഞ് നരേന്ദ്രമോദിക്ക് നേരെ വിരൽ ചൂണ്ടുന്ന നിങ്ങളാണ് ഫാസിസം കാണിക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു. ചന്ദനത്തോപ്പ് ഐടിഐയിൽ സംസാരിക്കുകയായിരുന്നു കൃഷ്ണകുമാർ.

ചന്ദനത്തോപ്പ് ഐടിഐയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കൃഷ്ണകുമാറിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞിരുന്നു. പ്രസം​ഗത്തിന് വേദിയിൽ കയറുന്നതിനിടെയായിരുന്നു തടഞ്ഞത്. എന്നാൽ, എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തെ അവ​ഗണിച്ചായിരുന്നു നടനും എൻഡിഎ സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാർ സംസാരിച്ചത്.

‘സംഘർഷം ഒന്നിനും ഒരു പരിഹാരമല്ല മക്കളെ… ഇന്ന് രാവിലെ ഇവിടത്തെ പ്രധാനപ്പെട്ട മൂന്ന് സ്ഥാനാർത്ഥികളായ പ്രേമചന്ദ്രൻ, മുകേഷ് ഒപ്പം ഞാനും ഉണ്ടായിരുന്നു. ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു തമാശ പറഞ്ഞ് കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്. കലാലയ ജീവിതത്തിൽ അടിയേറ്റ് കണ്ണിന് വല്ല പരിക്കും ഏറ്റാൽ, നിങ്ങളും നിങ്ങളുടെ മാതാപിതാക്കളുമാണ് വിഷമിക്കുന്നത്.

ഇത് പഠിക്കാനുള്ള സ്ഥലമാണ്. ഇവിടെ സംഘർഷമുണ്ടാക്കരുത്. എസ്എഫ്ഐക്കാരോടോ കെഎസ്‍യുക്കാരോടോ എനിക്ക് സംഘർഷമില്ല. കാരണം, എന്റെ മക്കൾ ഏത് പാർട്ടിയിലാണ് വിശ്വസിക്കുന്നതെന്നുപോലും എനിക്ക് അറിയില്ല. പഠിക്കുന്ന കാലത്ത് പഠിക്കണം.

പിന്നെ, ഈ കോളേജ് ഭാരതത്തിനകത്ത് കേരളത്തിലുള്ള കോളേജാണ്. ഇവിടെ വരാൻ പാടില്ലെന്നോ വോട്ട് ചോദിക്കാൻ പാടില്ലെന്നോ ഇല്ല. ഇവിടത്തെ മറ്റ് രണ്ട് സ്ഥാനാർത്ഥികൾ ഇവിടെ വന്നു പോയെന്നാണ് ഞാൻ അറിഞ്ഞത്. ശ്രീ മുകേഷ് ഇവിടെ രണ്ട് തവണ വന്ന് പോയെന്നാണ് ഞാൻ അറിഞ്ഞത്. ഏതെങ്കിലും എബിവിപിക്കാർ മുകേഷിനെ എതിർത്തിട്ടുണ്ടോ?

എന്റെ എസ്എഫ്ഐ മക്കളെ… ഇവിടെ എല്ലാവരും ഫാസിസം എന്നുപറഞ്ഞ് നരേന്ദ്രമോദിക്ക് നേരെ വിരൽ ചൂണ്ടാറുണ്ട്. ഇന്ന് നിങ്ങൾ കാണിക്കുന്നതാണ് ഫാസിസം. ഭാരതത്തിലെ ഒരു പൗരനാണ് ഞാനും. ഈ കോളേജിൽ കയറാൻ എന്നെ നിങ്ങൾ തടയുന്നു. എവിടെയോ കിടക്കുന്ന ചെ​ഗുവേരയ്‌ക്ക് നിങ്ങൾ സ്വാ​ഗതം പറയുന്നു. ഭാരതത്തിലെ പൗരനായ കൃഷ്ണ കുമാറിനെ തടയുന്നു. ഇതെവിടെത്തെ ന്യായമാണ്.

നാല് ദശാബ്ദം ഇവിടെ അടഞ്ഞ് കിടന്നിരുന്ന ബൈപ്പാസ് നരേന്ദ്രമോദി ഭരണത്തിൽ വന്നതിന് ശേഷമാണ് അതിന്റെ പണി ആരംഭിച്ചത്. ഇന്ന് കൊല്ലം റെയിൽവേ സ്റ്റേഷന്റെ നവീകരണ പദ്ധതി നടക്കുന്നു. കൊല്ലം തീരത്ത് എണ്ണ ഖനനം ആരംഭിച്ചിരിക്കുന്നു. ഒരുപക്ഷെ, നിങ്ങളിൽ ഓരോരുത്തരും ചിലപ്പോൾ അവിടെയായിരിക്കും ജോലിക്ക് പോകുന്നത്.’- കൃഷ്ണകുമാർ പറഞ്ഞു.

Tags: BJPkrishnakumar
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies