ഫിറ്റ്നസില്ലാത്ത പാകിസ്താൻ താരങ്ങൾ സൈന്യത്തിനൊപ്പം പരിശീലനം ആരംഭിച്ചു. ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ ഷാ അഫ്രീദി എന്നിവരടക്കം 29 പേരാണ് കഠിന പരിശീലനം ആരംഭിച്ചത്. ഏപ്രിൽ 8വരെയാണ് ട്രെയിനിംഗ് ക്യാമ്പ്. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയുടെ നിർദ്ദേശത്തിലാണ് പുതിയ പരീക്ഷണം. കാകുളിലെ സൈനിക ക്യാമ്പിലാണ് പരിശീലനം. കഴിഞ്ഞ ദിവസം താരങ്ങൾ ക്യാമ്പിൽ റിപ്പോർട്ട് ചെയ്തെന്നാണ് സൂചന.
ന്യൂസിലൻഡ്, അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളും ടി20ലോകകപ്പും വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
കളിക്കാരുടെ ശാരീരികവും മാനസികവുമായ കരുത്ത് വർദ്ധിപ്പിക്കുകയും, വെല്ലുവിളികളെ നേരിടാൻ അവരെ സജ്ജരാക്കുകയുമാണ് ക്യാമ്പിന്റെ ലക്ഷ്യം.
പങ്കെടുക്കുന്നവർ
ബാബർ അസം, മുഹമ്മദ് റിസ്വാൻ, സയിം അയൂബ്, ഫഖർ സമാൻ, സാഹിബ്സാദ ഫർഹാൻ, ഹസീബുള്ള, സൗദ് ഷക്കീൽ, ഉസ്മാൻ ഖാൻ, മുഹമ്മദ് ഹാരിസ്, സൽമാൻ അലി ആഘ, അസം ഖാൻ, ഇഫ്തിഖർ അഹമ്മദ്, ഇർഫാൻ ഖാൻ നിയാസി, ഷദാബ് ഖാൻ, ഉസ്മദ് എം. നവാസ്, മെഹ്‌റാൻ മുംതാസ്, അബ്രാർ അഹമ്മദ്, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, മുഹമ്മദ് അബ്ബാസ് അഫ്രീദി, ഹസൻ അലി, മുഹമ്മദ് അലി, സമാൻ ഖാൻ, മുഹമ്മദ് വസീം ജൂനിയർ, ആമിർ ജമാൽ, ഹാരിസ് റൗഫ്, മുഹമ്മദ് ആമിർ
Players assemble for the fitness camp at Kakul, Abbottabad 🏏✅#PAKvNZ | #BackTheBoysInGreen pic.twitter.com/cyqyUlpyp2
— Pakistan Cricket (@TheRealPCB) March 26, 2024
“>