അവനെ കരുതിയിരിക്കണം..!റിയാൻ പരാ​ഗ് 2.0; കളമറിഞ്ഞ് കളിക്കുന്ന പുത്തൻ അവതാരം
Saturday, May 24 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

അവനെ കരുതിയിരിക്കണം..!റിയാൻ പരാ​ഗ് 2.0; കളമറിഞ്ഞ് കളിക്കുന്ന പുത്തൻ അവതാരം

Janam Web Desk by Janam Web Desk
Mar 29, 2024, 11:24 am IST
FacebookTwitterWhatsAppTelegram

റിയാൻ പരാ​ഗ്..ഒരു പക്ഷേ ഈ ഒരു വർഷം മുൻപ് കേൾക്കുന്നവർ നെറ്റി ചുളിച്ച് ചോ​ദിക്കുമായിരുന്നു, എന്തിനാണ് സ്ഥിരതയില്ലാത്ത ഈ താരത്തെ ടീമിലുൾപ്പെടുത്തുന്നത്? എന്തിനാണ് നിർണായക ഘട്ടത്തിൽപ്പോലും അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയുന്ന ഇവനെ ടീമിൽ നിലിനിർത്തിയതെന്ന്..

അതിനുള്ള ഉത്തരമായിരുന്നു പോയ രണ്ടു മത്സരങ്ങളും. 22-കാരനായ അസം ഓൾറൗണ്ടർ രാജസ്ഥാന് വേണ്ടി അവതരിച്ചു കഴിഞ്ഞു. സൂര്യകുമാർ യാദവ് പറഞ്ഞ പോലെ റിയാൻ പരാ​ഗ് 2.0.ലക്നൗവിനെതിരെ ആദ്യ മത്സരത്തിൽ സഞ്ജുവിനൊപ്പം 93 റൺസിന്റെ കൂട്ടുക്കെട്ട്. 29 പന്തിൽ 48 റൺസെടുത്ത താരത്തിന് അർഹിച്ച അർ‌ദ്ധ സെഞ്ച്വറി നഷ്ടമായി. എന്നാൽ രണ്ടാം മത്സരത്തിൽ ഡൽഹിക്കെതിരെ രാജസ്ഥാനെ ഒറ്റയ്‌ക്ക് തോളേറ്റി 45 പന്തിൽ 84 റൺസടിച്ചു. ഐപിഎല്ലിൽ ഏഴുന്നൂർ ദിവസത്തിന് ശേഷം ആദ്യ അർദ്ധശതകവും കുറിച്ചു.

ഇന്നിം​ഗ്സിന്റെ അവസാന ഓവറിൽ ഡൽഹിയുടെ ലോകോത്തര പേസർ ആന്റിച്ച് നോര്‍ക്യയെ തല്ലി ഇല്ലാതാക്കി. 25 റൺസ് അടിച്ചെടുത്ത്, രാജസ്ഥാന് മികച്ച ടോട്ടൽ സമ്മാനിച്ചു. മികച്ച ഷോട്ട് സെലക്ഷനും ഭയമില്ലാത്ത സമീപനവുമാണ് താരത്തെ മുൻ സീസണുകളിൽ നിന്ന് വേറിട്ടു നിർത്തുന്നത്.നോര്‍ക്യക്കെതിരെ കളിച്ച ആ പുൾ ഷോട്ട് അതിനുദാഹരണം.

Riyan Parag ” I’ve been working on lately & I just back myself.I know I’ve got the power and the strength to dig out yorker balls or even hit sixes off the short balls.”

You need special talent like Parag to hit those Yorkers for Six, Another big talent?pic.twitter.com/dkjmsKmQw9

— Sujeet Suman (@sujeetsuman1991) March 29, 2024

“>

 

2023-24 ആഭ്യന്തര സീസണിലാണ് താരം ഫോമിലേക്ക് ഉയർന്നത്. 17-ാം വയസിൽ 2019ൽ രാജസ്ഥാന് വേണ്ടി അരേങ്ങറിയ പരാ​ഗ് തുടക്ക സീസണുകളിൽ വലിയ പ്രകടനങ്ങളൊന്നും നടത്തിയില്ലെന്ന് മാത്രമല്ല, ആരാധകരുടെ വിമർശനവും ഏറ്റുവാങ്ങിയിരുന്നു. ഇതായിരിക്കാം ഒരു പക്ഷേ പരാഗിന് ഒരു ഇന്ധനമായിരിക്കുന്നത്.

ദിയോ​ദാർ ട്രോഫിയിൽ 354 റൺസ് സ്കോർ ചെയ്ത പരാ​ഗിന്റെ ശരാശരി 88.50 ആയിരുന്നു. മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ 10 മത്സരത്തിൽ 85 ശരാശരിയിൽ 510 റൺസാണ് താരം സ്കോർ തചെയ്തത്. അസമിനെ സെമി ഫൈനലിലെത്തിക്കാനും പരാ​ഗിന് സാധിച്ചു.

ലക്നൗവിനെതിരെയുള്ള മത്സരത്തിന് പിന്നാലെ പനിയും ശരീര വേദനയെയും തുടർന്ന് കിടപ്പിലായിരുന്ന പരാ​ഗ്. വേദന സംഹാരികൾ കഴിച്ചാണ് മത്സരത്തിന് ഇറങ്ങിയത്. സൂര്യകുമാർ പറഞ്ഞതു പോലെ അയാൾ അടിമുടി മാറിയിരിക്കുന്നു കഠിനാദ്ധ്വാനവും സമർപ്പണവും അയാളെ മികച്ച താരമാക്കി വളർത്തിയെടുത്തിരിക്കുന്നു. പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ റിയാൻ പരാ​ഗ് 2.0.

———ആർ.കെ രമേഷ്———

Met a guy at NCA few weeks ago. He came with a slight niggle. Completely focused on his recovery and with great discipline working on his skills. And I was not wrong to tell that to one of the coaches there ‘He is a changed guy’
RIYAN PARAG 2.0 🔥
Watch out

— Surya Kumar Yadav (@surya_14kumar) March 28, 2024

“>

 

Tags: AssamstarBATTINGipl 2024riyan paragRoyalbacking
ShareTweetSendShare

More News from this section

സഹതാരം സ്വർണവും പണവും മോഷ്ടിച്ചെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം; പരാതിയിൽ കഴമ്പെന്ന് പൊലീസ്

ദീർഘ സ്പെല്ലുകൾ എറിയാൻ കഴിയില്ല! ഇം​ഗ്ലണ്ടിൽ മുതിർന്ന പേസറെ ഒഴിവക്കാൻ സെലക്ടർമാർ

കെ.സി.എയുടെ ആദ്യ ഗ്രിഹ (GRIHA) അംഗീകൃത അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം കൊല്ലത്ത്; നിര്‍മാണോദ്ഘാടനം 25ന്

മുൻ ഇന്ത്യൻ ഫുടബോൾ താരം ഇ. നജിമുദ്ദീൻ അന്തരിച്ചു; കേരളത്തിന് കന്നി സന്തോഷ് ട്രോഫി സമ്മാനിച്ച ടീമംഗം

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

ജേക്കബ് ബെഥേൽ നാട്ടിലേക്ക് മടങ്ങി; പകരക്കാരനും റെഡി, കിവീസ് താരത്തെ ടീമിലെത്തിച്ച് ആർസിബി

Latest News

ജർമ്മനിയിലെ 250 നഴ്സിംങ് ഒഴിവുകൾ; അറിയാതെ പോകരുത്, വിശദവിവരം

രാത്രി പാർട്ടിയിൽ പങ്കെടുക്കാൻ 35 ലക്ഷം; സിനിമയ്‌ക്ക് 2 കോടി; നടി കയാദു ലോഹർ ഇഡിയുടെ നിരീക്ഷണത്തിൽ

4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവതി റിമാൻഡിൽ; വന്നത് നടൻ ക്ഷണിച്ചിട്ടെന്ന് 36 കാരി

ദാമ്പത്യബന്ധം തകർന്നു; ഭാര്യ ഉപേക്ഷിച്ച് വീട്ടിൽപോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്‌

ഇന്ത്യയിൽ വിചാരണ നേരിടണം; യുക്തിവാദി നേതാവ് സനൽ ഇടമറുകിന് തിരിച്ചടി; തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പ്രസവാവധി നിഷേധിക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ല, സ്ത്രീകളുടെ ആരോ​ഗ്യത്തിന് അത് അനിവാര്യം: സുപ്രീം കോടതി

6 മണിക്കൂറേ ജോലി ചെയ്യൂ, 20 കോടിയും ലാഭവിഹിതവും വേണം; തെലുങ്ക് പറയില്ല; ദീപിക സ്പിരിറ്റിൽ നിന്ന് തെറിച്ചു, പുതിയ നടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies