വേനൽക്കാലത്ത് വാടി തളരാതിരിക്കാണോ? എങ്കിൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ..

Published by
Janam Web Desk

തലയ്‌ക്ക് മുകളിൽ സൂര്യൻ കത്തി നിൽക്കുമ്പോൾ ശരീരം അൽപം തണുപ്പിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. തണുത്ത സോഫ്റ്റ് ഡ്രിങ്ക്സുകളെയാണ് ഇതിനായി കൂടുതൽ പേരും ആശ്രയിക്കുന്നത്. എന്നാൽ ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നു മാത്രമല്ല ശരീരത്തിനുള്ളിലേക്ക് ഇത്തരം പാനീയങ്ങൾ പ്രവേശിക്കുമ്പോൾ ചൂട് വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. അപ്പോൾ ചൂടിനെ എങ്ങനെ പ്രതിരോധിക്കാം? അതിനായി ഈ ഫലവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം…

തണ്ണിമത്തൻ

വേനൽക്കാലമെത്തിയാൽ തണ്ണിമത്തൻ എല്ലാ വീടുകളിലേയും നിത്യസാന്നിധ്യമാണ്. ചൂടിനെ പ്രതിരോധിച്ച് നിർത്തി ശരീരത്തിന് തണുപ്പേകാൻ തണ്ണിമത്തൻ സഹായിക്കുന്നു. 90 ശതമാനം വെള്ളമാണ് തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്നത്. ഇതിനുപുറമെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും തണ്ണിമത്തൻ കഴിക്കാം.

സ്‌ട്രോബറി

അൽപം വിലകൂടിയ കൂട്ടത്തിലാണ് ഇവനെങ്കിലും വേനൽക്കാലങ്ങളിൽ കഴിക്കാൻ ഉത്തമമാണ് സ്‌ട്രോബറി. വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം, മാംഗനീസ് തുടങ്ങി ഒട്ടനവധി ഘടകങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഉഷ്ണകാല രോഗങ്ങൾ ചെറുത്തു നിർത്തുന്നതിന് ഈ ഫലവർഗം കഴിക്കുന്നത് ഗുണകരമാണ്.

 

ഓറഞ്ച്

വിറ്റാമിൻ സി ധാരാളം അടങ്ങിയ ഫലവർഗമാണ് ഓറഞ്ച്. നിർജലീകരണം തടയാൻ ഓറഞ്ച് പതിവായി കഴിക്കുന്നത് നല്ലതാണ്. വേനൽക്കാലത്ത് ചർമ്മം തിളക്കമുള്ളതാക്കാനും ദഹനപ്രശ്‌നങ്ങൾ അകറ്റി നിർത്തുന്നതിനും ഓറഞ്ച് സഹായിക്കുന്നു.

റംബൂട്ടാൻ

‘കൊറോണപ്പഴം’ എന്നു പറഞ്ഞ് റംബൂട്ടാനെ പലരും അകറ്റി നിർത്താറുണ്ട്. ശരീരത്തിനാവശ്യമായ ജലം ലഭിക്കുന്നില്ലെങ്കിൽ റംബൂട്ടാൻ പോലുള്ള ഫലവർഗങ്ങൾ ഉൾപ്പെടുത്തി കഴിക്കാൻ ശ്രദ്ധിക്കാം. ശരീരത്തിലെ ചൂട് കുറച്ച് തണുപ്പേകാൻ ഇത് സഹായിക്കുന്നു.

 

Share
Leave a Comment