ന്യൂഡൽഹി ; ഭരണം ലഭിച്ചാൽ ജനാധിപത്യത്തെ തകർക്കുന്നവർക്ക് എതിരെ നടപടിയുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പിഴയും പലിശയുമടക്കം 1800 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന് ആദായനികുതി വകുപ്പ് നോട്ടിസ് ലഭിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
‘‘ഭരണമാറ്റമുണ്ടായാൽ ഉറപ്പായും ജനാധിപത്യം തകർക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. ഇനി ഇതൊക്കെ ചെയ്യാൻ ധൈര്യം വരാത്ത രീതിയിലാകും നടപടി. ഇത് എന്റെ ഗ്യാരന്റിയാണ്.’’– രാഹുൽ എക്സിൽ കുറിച്ചു.
2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം 1,800 കോടി രൂപയുടെ നോട്ടീസാണ് ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിന് നല്‍കിയത്. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസിന്റെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ വിവേക് തന്‍ഖ പറഞ്ഞു.