വിശാഖപട്ടണം: ചെന്നൈ ബൗളർമാർ ആദ്യമായി വെല്ലുവിളി നേരിട്ട മത്സരത്തിൽ ഡൽഹിക്ക് മികച്ച സ്കോർ. ഡൽഹി മുൻനിരയാകെ അവസരത്തിനൊത്ത് ഉയർന്നതോടെ നിശ്ചിത ഓവറിൽ 191 റൺസാണ് പന്തും സംഘവും ചെന്നൈക്ക് മുന്നിലുയർത്തിയത്. തിരിച്ചുവരവിലെ ആദ്യ അർദ്ധശകം കുറിച്ച പന്ത് നിറഞ്ഞാടിയ മത്സരത്തിൽ ഡൽഹിക്ക് അടിത്തറ പാകിയത് വാർണറുടെ ഇന്നിംഗ്സായിരുന്നു.
35 പന്തിൽ 52 റൺസ് നേടിയ വാർണറും സഹ ഓപ്പണർ പൃഥ്വി ഷായും ചേർന്ന് 93 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. ഇത് പൊളിക്കാൻ ചെന്നൈയ്‌ക്ക് 9ാം ഓവഡ വരെ കാത്തിരിക്കേണ്ടിവന്നു. 43 റൺസെടുത്ത ഷായെ ജഡേജ ധോണിയെട കൈകളിലെത്തിച്ചു. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ പന്ത് മെല്ലെ തുടങ്ങി പിന്നീട് കത്തിക്കയറുകയായിരുന്നു.
മുസ്തഫിസൂറിനെ റിവേഴ്സിപ്പിന് ശ്രമിച്ച വാർണറെ അത്യുഗ്രൻ ക്യാച്ചിലൂടെ പതിരാന പുറത്താക്കുകയായിരുന്നു. താെട്ടടുത്ത പന്തുകളിൽ മാർഷിന്റെയും സ്റ്റബ്സിന്റെയും കുറ്റി പിഴുത പതിരാന ഡൽഹിയെ വിറപ്പിച്ചെങ്കിലും പന്ത് സ്കോറിംഗിന് വേഗം നൽകി. ദീപക് ചഹർ തല്ലുവാങ്ങിയപ്പോൾ മുസ്തഫിസൂറും ഇന്ന് അധികം റൺസ് വിട്ടുനൽകി. രവീന്ദ്ര ജഡേജ മുസ്തഫിസൂർ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചപ്പോൾ പതിരാനയ്‌ക്ക് മൂന്ന് വിക്കറ്റ് കിട്ടി. മിച്ചൽ മാർഷ്(18), സ്റ്റബ്സ്(0), എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ.