തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഡിപിഐ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപ്പുഴ അഷ്റഫ് മൗലവി. ഇത്തവണ കേരളത്തിൽ ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥികളെ നിർത്തുന്നില്ലെന്നും അഷ്റഫ് മൗലവി പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു മുന്നണികളുമായി എസ്ഡിപിഐ രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എസ്ഡിപിഐ മുന്നോട്ട് വെച്ച നിബന്ധനകളെല്ലാം യുഡിഎഫ് അംഗീകരിച്ചതൊടെയാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
പിന്നില്‍ നടന്ന ഇടപാടുകളുടെ വിശദവിവരം പുറത്തു വരാനുണ്ട്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമാണ് എസ്ഡിപിഐ.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒമ്പത് മണ്ഡലങ്ങളില്‍ എസ്ഡിപിഐ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. കാസര്‍കോട് (9,713), കണ്ണൂര്‍( 8,142), വടകര( 5,544), വയനാട്( 5,426), മലപ്പുറം (19,106), പൊന്നാനി( 18,124), തൃശൂര്‍ (6,894), പത്തനംതിട്ട (11,353), കൊല്ലം (12,812), ഇടുക്കി (10,401), എന്നിങ്ങനെയാണ് എസ്ഡിപിഐ നേടിയ വോട്ടുകൾ.
പിഎഫ്ഐയുടെ ആസ്തികൾ കേന്ദ്രസർക്കാർ മരവിപ്പിച്ചതൊടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ തുക കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യവും പാർട്ടി തീരുമാനത്തിനു പിന്നിലുണ്ട്. തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലായി 18 മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുമുണ്ട്.