രാജസ്ഥാൻ റോയൽസിനെതിരെ നേരിട്ട ആദ്യ പന്തിൽ പുറത്തായതോടെ നാണക്കേടിന്റെ റെക്കോർഡ് പങ്കിട്ട് രോഹിത് ശർമ്മ. ട്രെൻ്റ് ബോൾട്ടിന്റെ പന്തിൽ ഉഗ്രനൊരു ക്യാച്ചിൽ സഞ്ജുവാണ് രോഹിത്തിനെ പിടികൂടിയത്. ഐപിഎൽ ചരിത്രത്തിലെ 17-ാം ഡക്കായിരുന്നു ഹിറ്റ്മാൻ്റേത്. ആർ.സി.ബി താരം ദിനേശ് കാർത്തിക്കിനാെപ്പമാണ് രോഹിത് നാണക്കേടിന്റെ റെക്കോർഡ് പങ്കിടുന്നത്. ക്യാപ്റ്റനല്ലാതെ ആദ്യമായി ഹോം ഗ്രൗണ്ടില്‍ ഇറങ്ങിയ രോഹിത് ഡക്കായത് ആരാധകരെയും നിരാശരാക്കി.
വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്നിംഗ്സിന്റെ ആദ്യ ഓവറിലെ അഞ്ചാം പന്തിലാണ് രോഹിത് പുറത്താവുന്നത്. തൊട്ടടുത്ത പന്തിൽ നമൻ ധിറിനെയും ബോൾട്ട് പുറത്താക്കിയിരുന്നു. നിശ്ചിത ഓവറിൽ മുംബൈക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടാനാണ് സാധിച്ചത്. തുടർച്ചയായ രണ്ടു തോൽവി നേരിട്ട മുംബൈക്ക് നിർണായകമാണ് ആദ്യ ഹോം മത്സരം.
Purest form of swing bowling! Courtesy: Trent Boult ⚡#TrentBoult #MIvRR #MIvsRR #TATAIPL #IPL2024 #BharatArmy pic.twitter.com/W3L4yG0Nci
— The Bharat Army (@thebharatarmy) April 1, 2024
“>