ദി ട്രൂ ഓൾറൗണ്ടർ ക്രിക്കറ്റർ, കേരളാ ക്രിക്കറ്റിന്റെ പെരുന്തച്ചൻ; പി. രവിയച്ചന് വിട
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദി ട്രൂ ഓൾറൗണ്ടർ ക്രിക്കറ്റർ, കേരളാ ക്രിക്കറ്റിന്റെ പെരുന്തച്ചൻ; പി. രവിയച്ചന് വിട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 06:35 am IST
Facebook
Twitter
WhatsAppTelegram

കേരള ക്രിക്കറ്റിന്റെ പെരുന്തച്ചനെന്ന് അറിയപ്പെടുന്ന പി. രവിയച്ചന് വിട നൽകി സാംസ്‌കാരിക ലോകം. കലാകായിക സാംസ്‌കാരിക രംഗങ്ങളിലെ നിറ സാന്നിധ്യമായിരുന്ന രവിയച്ചൻ വിട വാങ്ങുമ്പോൾ അസാമാന്യ പ്രതിഭയെയാണ് കേരളത്തിന് നഷ്ടമാകുന്നത്. 1952 മുതൽ 17 വർഷം ബാറ്റിംഗിലും ബൗളിംഗിലും വിസ്മയം തീർത്ത കേരളത്തിന്റെ എക്കാലത്തെയും മികച്ച പ്രതിഭകളിൽ ഒരാളായിരുന്നു രവിയച്ചൻ. ലെഗ് ബ്രേക്ക് ബൗളിംഗിലൂടെ തുടങ്ങി മീഡിയം പേസറായും ഓഫ് സ്പിന്നറായും വലംകയ്യൻ ബാറ്ററായും മികവു തെളിയിച്ച പ്രതിഭയായിരുന്നു അദ്ദേഹം.

1952ൽ തിരുവനന്തപുരത്ത് മൈസൂരുവിനെതിരെ തിരുവിതാംകൂർ-കൊച്ചിക്കു വേണ്ടിയായിരുന്നു രവിയച്ചന്റെ രഞ്ജി ട്രോഫി അരങ്ങേറ്റം. രഞ്ജിയിൽ കേരളത്തിനായി 1000 റൺസും 100 വിക്കറ്റും നേടിയ ആദ്യ താരം കൂടിയാണ് ഈ അസാമാന്യ പ്രതിഭ. 55 ഇന്നിംഗ്‌സുകളിൽ നിന്ന് നേടിയ 1107 റൺസും 125 വിക്കറ്റുമായി സംസ്ഥാനത്തെ ആദ്യത്തെ യഥാർത്ഥ ഓൾറൗണ്ടർ ക്രിക്കറ്റർ എന്ന പദവിയും സ്വന്തമാക്കി. ഏഴ് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 1960-61 സീസണിൽ ആന്ധ്ര പ്രദേശിനെതിരെ 34 റൺസിന് ആറ് വിക്കറ്റ് വീഴ്‌ത്തിയതാണ് രവിയച്ചന്റെ ഏറ്റവും മികച്ച ബൗളിംഗ്.

കേരളത്തിന് ആദ്യമായി രഞ്ജി ട്രോഫി സമ്മാനിച്ച ടീമിലെ നിർണായക സാന്നിധ്യമായിരുന്നു രവിയച്ചൻ എന്ന പ്രതിഭ. തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയത്തിൽ 1963 ഡിസംബർ 13-16 ആന്ധ്രക്കെതിരെ നടന്ന മത്സരത്തിൽ ആദ്യ ഇന്നിംഗ്‌സിൽ ലീഡ് വഴങ്ങിയതിന് ശേഷമായിരുന്നു കേരളത്തിന്റെ ജയം. ആദ്യ ഇന്നിംഗ്‌സിൽ 63 റൺസിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. രണ്ടാം ഇന്നിംഗ്‌സിൽ 52 റൺസിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തി കേരളത്തിന് ആദ്യ രഞ്ജി കിരീടം സമ്മാനിച്ചു. ക്രിക്കറ്റിനൊപ്പമുള്ള തന്റെ ജീവിതത്തെ ഒരു സുവർണ്ണ കാലഘട്ടമായിട്ടായിരുന്നു അദ്ദേഹം കണ്ടിരുന്നത്. കേരള ക്രിക്കറ്റ് അസോസിയേൻ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.

 

Tags: cricketp raviyachan
Share
Tweet
SendShare

More News from this section

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

Latest News

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies