"പാർട്ടി നിലപാടല്ല, PoK വിഷയത്തിൽ ദേശീയ നിലപാടാണുള്ളത്; അയൽരാജ്യങ്ങളോടുള്ള ഇന്ത്യയുടെ കരുതൽ അറിയാൻ ബംഗ്ലാദേശിലേക്കും ശ്രീലങ്കയിലേക്കും പോയാൽ മതി"
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“പാർട്ടി നിലപാടല്ല, PoK വിഷയത്തിൽ ദേശീയ നിലപാടാണുള്ളത്; അയൽരാജ്യങ്ങളോടുള്ള ഇന്ത്യയുടെ കരുതൽ അറിയാൻ ബംഗ്ലാദേശിലേക്കും ശ്രീലങ്കയിലേക്കും പോയാൽ മതി”

Janam Web Desk by Janam Web Desk
Apr 4, 2024, 04:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പാക് അധീന കശ്മീർ വിഷയത്തിൽ ഭാരതത്തിനുള്ളത് ദേശീയ നിലപാടാണെന്ന് എസ്. ജയങ്കർ. കേവലമൊരു പാർട്ടിയുടെ അഭിപ്രായമല്ല മറിച്ച് ഭാരതം ഒറ്റക്കെട്ടായി സ്വീകരിച്ച നിലപാടാണ് പിഒകെ വിഷയത്തിലുള്ളതെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അയൽരാജ്യങ്ങളായ പാകിസ്താനും ചൈനയും ഒഴികെ മറ്റെല്ലാവരുമായും ഭാരതം പുലർത്തുന്ന ബന്ധം എക്കാലത്തെയും മികച്ച നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

“പാക് അധീന കശ്മീരുമായി (PoK) ബന്ധപ്പെട്ട് ഭാരതം സ്വീകരിച്ചിരിക്കുന്നത് കേവലമൊരു പാർട്ടിനിലപാട് അല്ല. PoK വിഷയത്തിൽ ദേശീയ നിലപാടാണ് രാജ്യത്തിനുള്ളത്. എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ ഒന്നിച്ചുനിൽക്കുകയും ഇതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ഐകകണ്ഠ്യേന തീരുമാനം സ്വീകരിക്കുകയുമായിരുന്നു. പാക് അധീന കശ്മീർ ഭാരതത്തിന്റേതല്ലെന്ന നിലപാട് അം​ഗീകരിക്കാൻ സാധ്യമല്ല. പാകിസ്താനെ സംബന്ധിച്ചിടത്തോളം ഭീകരതയാണ് കേന്ദ്രവിഷയം. ഒരു പാർട്ടിയെന്ന നിലയിലും, സർക്കാരെന്ന നിലയിലും, ഭീകരതയെ അവ​ഗണിക്കാൻ നമുക്ക് സാധ്യമല്ല. ഭീകരവാദ പ്രവർത്തനങ്ങൾ നടക്കുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാനും ഭാരതത്തിന് കഴിയില്ല. ഭീകരതയെ വേണ്ടവിധം കൈകാര്യം ചെയ്യുകയും അതിന് കൃത്യമായ മറുപടി നൽകുകയും ചെയ്യുമെന്നതാണ് എൻഡിഎ സർക്കാരിന്റെ നിലപാട്.

ചൈനയുമായുള്ള ബന്ധം വെല്ലുവിളി നിറഞ്ഞതാണ്. നിങ്ങൾ ബം​ഗ്ലാദേശിലേക്കും ശ്രീലങ്കയിലേക്കും പോയി നോക്കൂ. നമ്മുടെ അയൽരാജ്യങ്ങളിലെ ജനങ്ങൾക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കൂ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ആരാണ് അവരുടെ കൂടെ നിന്നത്? നേപ്പാളിലേക്ക് ചെല്ലൂ, അവർക്ക് പറയാനുള്ളത് എന്താണെന്ന് നോക്കൂ. അയൽരാജ്യങ്ങളുടെ പിന്തുണ ഭാരതത്തിനില്ലെന്ന് പറഞ്ഞാൽ അതൊരിക്കലും അം​ഗീകരിക്കാൻ സാധ്യമല്ല. അയൽരാജ്യങ്ങൾക്ക് മേൽ ചിലർ സ്വാധീനം ചെലുത്താനായി പല ബലപ്രയോ​ഗങ്ങളും നടത്തുന്നുണ്ടാകും. ഇത്തരത്തിൽ ബലപ്രയോ​ഗങ്ങൾ നടത്തുന്നവരാണ് (‘forces behind forces’) പ്രശ്നങ്ങളുണ്ടാക്കുന്നത്. ഇക്കാര്യങ്ങൾ മുതലെടുത്ത് ​ഗെയിം കളിക്കാൻ താത്പര്യപ്പെടുന്ന ഒരു വിഭാ​ഗം ഇന്ത്യയിലുണ്ടെന്നത് മറ്റൊരു കാര്യം. പാകിസ്താനും ചൈനയും ഒഴികെയുള്ള അയൽരാജ്യങ്ങളുമായി ഭാരതം പുലർത്തുന്ന ബന്ധം എക്കാലത്തെയും മികച്ച നിലയിലാണെന്നതിൽ സംശയമില്ല.”- എസ്. ജയശങ്കർ പറഞ്ഞു.

Tags: PakistanPOKS JaishankarExternal AffairsIndia
ShareTweetSendShare

More News from this section

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

വെറൈറ്റി അല്ലെ! അലറിയടുക്കുന്ന ചുഴലിക്കാറ്റിന് മുന്നിൽ നിന്ന് കമുകിയെ ‘പ്രപ്പോസ്’ ചെയ്ത് യുവാവ്; വീഡിയോ വൈറൽ

Latest News

ലോഡ്‌ജിൽ കഴുത്തറുത്ത നിലയിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മുറിയിൽ ഉണ്ടായിരുന്ന നാലു പേരെ കാണാനില്ല

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

സൊമാലിയയെക്കാൾ കഷ്ടം; സ്ഫോടനങ്ങളിൽ മരിക്കുന്ന സാധാരണക്കാരുടെ എണ്ണത്തിൽ പാകിസ്താൻ ആദ്യ പത്തിൽ; കഴിഞ്ഞ വർഷത്തെ കണക്ക് പുറത്ത്

എട്ട് വയസ്സുകാരിക്ക് ക്രൂരമർദ്ദനം പ്രാങ്കാവില്ല!! മാമച്ചൻ കുടുങ്ങും; അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ശക്തമായ കാറ്റും മഴയും; നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു; ഒഴിവായത് വൻദുരന്തം

ഇത് വേറെ ലെവൽ വൈബ്! ‘മൂൺ വാക്കി’ലെ ‘വേവ് സോങ്’ റിലീസായി

റൈഡിങ് അക്കാദമിയിലെ കുതിരയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; 30 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies