തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി സിപിഎം. ദേശീയ തലത്തിൽ അധികാരത്തിലെത്തിയാൽ സിഎഎയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമവും റദ്ദാക്കുമെന്ന് സിപിഎം പ്രകടന പത്രിക. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിക്കുമെന്നും സിപിഎംപ്രകടനപത്രികയിൽ പറയുന്നുണ്ട്. ഗവർണർ നിയമനത്തിന് സമിതിയെ നിയോഗിക്കുമെന്നും പത്രികയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
രാഷ്‌ട്രീയ പാർട്ടികൾ കോർപ്പറേറ്റുകളിൽ നിന്ന് സംഭാവനകൾ വാങ്ങുന്നത് നിരോധിക്കണമെന്നും തെരഞ്ഞെടുപ്പുകൾക്ക് രാജ്യം നേരിട്ട് ഫണ്ടിംഗ് നടത്തുന്ന രീതി വേണമെന്നും സിപിഎം പ്രകടന പത്രികയിൽ ആവശ്യപ്പെടുന്നു. രാഷ്‌ട്രീയ പാർട്ടികൾ കോർപ്പറേറ്റുകളിൽ നിന്ന് സംഭാവനകൾ വാങ്ങുന്നത് നിരോധിക്കണമെന്നും തെരഞ്ഞെടുപ്പുകൾക്ക് രാജ്യം നേരിട്ട് ഫണ്ടിംഗ് നടത്തുന്ന രീതി വേണമെന്നും സിപിഎം പ്രകടന പത്രികയിൽ ആവശ്യപ്പെടുന്നു.
സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങൾ സ. പ്രകാശ് കാരാട്ട്, സ. തപൻ സെൻ, സ. ബൃന്ദ കാരാട്ട്, സ. നിലോത്പൽ ബസു എന്നിവരും ചേർന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ എം പ്രകടനപത്രിക പുറത്തിറക്കി.
കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കേരളത്തിൽ ഉൾപ്പെടെ സിപിഎം നേതാക്കൾക്കെതിരെ ഇഡി അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പിഎംഎൽഎ നിയമം ഇല്ലാതാക്കുമെന്ന് പറയുന്നത്. കേരളത്തിൽ ഭരണവിരുദ്ധ വികാരം നിലനിൽക്കുമ്പോൾ ഏത് വിധേനയും ന്യൂനപക്ഷങ്ങളെ കൂടെ നിർത്തുന്നതിന് വേണ്ടിയാണ് സിഎഎ റദ്ദാക്കുമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കാൻ നോക്കുന്നത്.