അഗർത്തല: ത്രിപുരയിൽ സിപിഎമ്മിന്റെ ഭരണകാലത്ത് ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനും, സംസ്ഥാനത്ത് എല്ലായിടത്തും ഭീകരത അഴിച്ചുവിടാനുമാണ് കമ്യൂണിസ്റ്റുകാർ ശ്രമിച്ചതെന്ന വിമർശനവുമായി ത്രിപുര മുഖ്യമന്ത്രി മണിക് സാഹ. ത്രിപുരയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 400ലധികം സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും, ഇതിനായി ബിജെപി കഠിനമായി പ്രയത്‌നിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
” സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന റാലികളിലെല്ലാം ജനങ്ങൾ വളരെ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കുന്ന അവസരത്തിൽ കേന്ദ്ര നേതാക്കൾ ഇവിടെ എത്തിയിരുന്നു. ബിജെപിയുടെ റാലികളിൽ തടിച്ചുകൂടുന്ന ജനക്കൂട്ടത്തെ വളരെ ആവേശത്തോടെയാണ് അവരും കണ്ടത്. ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ വിശ്വാസമുണ്ട്. നരേന്ദ്രമോദിക്ക് മാത്രമേ തങ്ങളെ രക്ഷിക്കാനാകൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ തിരച്ചറിവിന്റെ ഭാഗമായിട്ടാണ് ബിജെപിയുടെ റാലികളിൽ പങ്കെടുക്കാനായി അവർ എത്തുന്നത്.
2014ന് മുൻപ് ഈ രാജ്യത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു. എന്നാൽ രാജ്യത്തെ വികസന കുതിപ്പിലേക്ക് നയിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഓരോ പ്രവർത്തനങ്ങളും. അദ്ദേഹം നമ്മുടെ രാജ്യത്തിന് വേണ്ടി സ്വയം സമർപ്പിതമായി പ്രവർത്തിച്ചു. രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക വികസനമാണ് അദ്ദേഹം ലക്ഷ്യമിട്ടത്. ഇപ്പോൾ സംസ്ഥാനത്തും കേന്ദ്രത്തിലുമായി പ്രവർത്തിക്കുന്ന ഡബിൾ എഞ്ചിൻ സർക്കാരിലൂടെ സ്ത്രീകളുടെ ക്ഷേമമുൾപ്പെടെ ഞങ്ങൾ ഉറപ്പ് വരുത്തുന്നുണ്ട്. വികസനത്തിന്റെ പാതയിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത്.
രാജ്യത്തെ എല്ലാ ജനങ്ങൾക്കും വേണ്ടിയാണ് ബിജെപി ചിന്തിക്കുന്നത്. എന്നാൽ ഭിന്നിപ്പിച്ച് ഭരിക്കുന്ന രാഷ്‌ട്രീയമാണ് സിപിഎമ്മിന്റെ രീതി. വനവാസികൾക്കും ഗോത്രവിഭാഗങ്ങൾക്കുമിടയിൽ അവർ ഭിന്നതയുണ്ടാക്കി. 2018ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ക്രമസമാധാനം പുന:സ്ഥാപിക്കുക എന്നതിനാണ് പ്രഥമ പരിഗണന കൊടുത്തത്. സിപിഎമ്മിന്റെ ഭരണകാലത്ത് നിരവധി പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് ദുർഭരണമാണ് സിപിഎം നടത്തി വന്നത്. എന്നാൽ ഈ ദുരവസ്ഥയെ തുടച്ചുനീക്കി, സമാധാനം വീണ്ടെടുക്കാൻ സഹായിച്ചത് ബിജെപിയാണെന്നും” അദ്ദേഹം പറഞ്ഞുയ















