ജയ്പൂർ: ഐപിഎല്ലിലെ അടുത്ത മത്സരത്തിന് മുൻപ് പുതിയൊരു തുടക്കത്തിന് പച്ചക്കൊടി കാട്ടി സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ്.നാളെ ആർ.സി.ബിക്കെതിരെ നടക്കുന്ന മത്സരത്തിൽ രാജസ്ഥാനിലെ വനിതകൾക്ക് ആദരവ് നൽകുന്ന ടീം ഇതിനായി നല്ലൊരു മാർഗവും കണ്ടെത്തിയിട്ടുണ്ട്. ‘പിങ്ക് പ്രോമിസ്’ എന്ന പേരിൽ വലിയൊരു ചുവട് വയ്പ്പാണ് റോയൽസ് ഒരുക്കിയിരിക്കുന്നത്.
നാളെ ഇരു ടീമുകളിലെയും താരങ്ങള്‍ പറത്തുന്ന ഓരോ സിക്സിനും ആറു വീടുകളിൽ വീതം രാജസ്ഥാൻ റോയൽസ് സോളാർ സംവിധാനം ഒരുക്കും. സ്ത്രീശാക്തീകരണത്തിനായി പുതിയ ജഴ്സി പുറത്തിറക്കിയ ചടങ്ങിലാണ് വലിയ പ്രഖ്യാപനം നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ടീം പങ്കുവച്ചിട്ടുണ്ട്.
സൗരോർജം പ്രോത്സാഹിപ്പിക്കാനും രാജസ്ഥാനിലെ ഗ്രാമങ്ങളിലെ വനിതകളുടെ ത്യാഗങ്ങൾക്കും പോരാട്ടങ്ങൾക്കും ആദരവ് നൽകാനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2019ല്‍ സ്ഥാപിച്ച റോയല്‍ രാജസ്ഥാന്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി. പ്രത്യേക ജേഴ്സി വിറ്റുകിട്ടുന്ന പണത്തിൽ നിന്നും 100 രൂപ വീതം ടീം ഫൗണ്ടേഷന് കൈമാറും. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരം വൈകിട്ട് ഏഴരയ്‌ക്കാണ്.
Tomorrow is special. We’re all-Pink, and this is our #PinkPromise to the women of Rajasthan. 💗☀️#RoyalsFamily | @RoyalRajasthanF pic.twitter.com/DcUt9gNZoG
— Rajasthan Royals (@rajasthanroyals) April 5, 2024
“>