സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ആദ്യഭാഗത്തിന്റെ അതേ ആവേശമാണ് രണ്ടാം ഭാഗത്തിനും ആരാധകർ നൽകിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. സിനിമയുടെ രണ്ട് ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
View this post on Instagram
രശ്മിക മന്ദാനയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. ആദ്യ ഭാഗത്തിൽ നിന്ന് വളരെ വ്യത്യസ്തമായ ലുക്കിലാണ് രണ്ടാം ഭാഗത്തിൽ രശ്മികയുടെ ശ്രീവല്ലി എന്ന കഥാപാത്രം എത്തുന്നത്. വൈകിട്ടോടെയാണ് രണ്ടാമത്തെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. വ്യത്യസ്തമായ ലുക്കിലുള്ള അല്ലു അർജുന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
ട്രെയിലർ റിലീസിന് ഇനി ദിവസങ്ങൾ മാത്രം എന്നും കാരക്ടർ പോസ്റ്ററിലൂടെ അറിച്ചിരിക്കുന്നു. ത്രിശൂലം പിടിച്ച്, തീഷ്ണമായ കണ്ണുകളോടെ നിൽക്കുന്ന അല്ലു അർജുനെ പോസ്റ്ററിൽ കാണാം. ആരാധകർ ഇതുവരെ കാണാത്ത വേഷത്തിലാണ് അല്ലു അർജുൻ ചിത്രത്തിൽ എത്തുന്നതെന്ന് നൂറ് ശതമാനം ഉറപ്പിച്ചിരിക്കുകയാണ് പോസ്റ്ററിലൂടെ.
സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദ് ഫാസിലും ശ്രദ്ധേയമായ വേഷത്തിലാണ് എത്തുന്നത്. വില്ലനായാണ് ഫഹദ് ഫാസിലിന്റെ വരവ്. മൈത്രി മൂവി മേക്കേഴ്സും മുട്ടംസെട്ടി മീഡിയയും ചേർന്ന് നിർമ്മിച്ച ‘പുഷ്പ 2: ദ റൂൾ’ ആഗസ്റ്റ് 15 ന് തിയേറ്ററുകളിലെത്തും.