ജനങ്ങളുടെ ഭാവിക്ക് പ്രധാനമന്ത്രി ഗ്യാരന്റി നൽകി; മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് യോഗി ആദിത്യനാഥ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങളുടെ ഭാവിക്ക് പ്രധാനമന്ത്രി ഗ്യാരന്റി നൽകി; മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 08:48 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: നാടിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയായി ആര് നിലകൊണ്ടാലും അവരുടെ അന്ത്യകർമ്മങ്ങൾ ചെയ്യുമെന്ന് ഉറപ്പാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്രിമിനലുകളെ വളരാൻ അനുവദിക്കില്ലെന്നും, ഓരോ പൗരന്റേയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് മാത്രമായിരിക്കും സർക്കാർ മുന്നോട്ട് പോവുകയെന്നും അദ്ദേഹം വ്യക്തമാക്കി. അലിഗഢിൽ ബിജെപി സ്ഥാനാർത്ഥി സതീഷ് കുമാർ ഗൗതമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” പെൺകുട്ടികൾക്കും അമ്മമാർക്കും ബിസിനസുകാർക്കുമെല്ലാം ആശങ്കയില്ലാതെ പുറത്തിറങ്ങി നടക്കാനാകുമെന്ന് കുറച്ച് നാളുകൾക്ക് മുൻപ് വരെ ആരും കരുതിയിരുന്നില്ല. നമ്മുടെ നാട്ടിലെ ജനങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ക്രിമിനലുകളുടെ ഇല്ലാതാക്കുമെന്ന് ഞങ്ങൾ ഉറപ്പാക്കുന്നുണ്ട്. ഭഗവാൻ രാമന്റെ നാമം ജപിച്ചു കൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്. ഭഗവാൻ രാമനെ കൂടാതെ ഒന്നും സാധിക്കില്ല. എന്നാൽ സമൂഹത്തിന്റെ സുരക്ഷയ്‌ക്ക് ഒരാൾ ഭീഷണിയാണെങ്കിൽ അയാളുടെ അന്ത്യകർമ്മവും ഉറപ്പാണ്.

10 വർഷം മുൻപ് നമ്മളിൽ പലരും സ്വപ്‌നം കണ്ടത് ഇന്ന് ഇവിടെ യാഥാർത്ഥ്യമാവുകയാണ്. ജനങ്ങളുടെ വോട്ടിന്റെ മൂല്യം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. തെറ്റായ രീതിയിൽ വോട്ട് നൽകിയാൽ അത് അഴിമതിയിലേക്ക് പോകും. സംസ്ഥാനത്ത് ഒരു സമയത്ത് അരാജകത്വം കൊടികുത്തി വാണിരുന്നു. സമാധാനത്തോടെ ജീവിക്കുക എന്നത് സാധ്യമായിരുന്നില്ല. നിയമലംഘനങ്ങൾ നടക്കുമ്പോഴും ആരും നടപടികൾ എടുത്തില്ല. എന്നാലിന്ന് ആ സാഹചര്യമെല്ലാം മാറിയിരിക്കുകയാണ്.

നിങ്ങളുടെ വോട്ട് നരേന്ദ്രമോദിക്ക് നൽകിയപ്പോൾ, അദ്ദേഹം നിങ്ങളുടെ ഭാവിക്ക് ഗ്യാരന്റി ഉറപ്പാക്കി. സംസ്ഥാനത്ത് ഇന്ന് ലോകോത്തര നിലവാരത്തിലുള്ള ഹൈവേകൾ, വിമാനത്താവളങ്ങൾ, പ്രതിരോധ ഇടനാഴികൾ, മെഡിക്കൽ കോളേജുകൾ, സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവ നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മോദി സർക്കാരിന് വേണ്ടി മൂന്നാം തവണയും ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അത് അവർ ഉറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയാൽ മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും” യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.

Tags: yogi adithyanathUTHARPRADESHpm modi
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies