തിരുവനന്തപുരം: തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ പ്രതിഷേധമറിയിച്ച് സിപിഎം. മുൻകൂർ നേട്ടീസോ വിശദീകരണമോ തേടാതെയാണ് ആദായ നികുതി വകുപ്പ് നടപടി സ്വീകരിച്ചതെന്നാണ് സിപിഎമ്മിന്റെ പരിഭവം. പ്രസ്താവന ഇറക്കിയാണ് സിപിഎം പ്രതിഷേധം അറിയിച്ചത്. ‘മുന്‍കൂട്ടി യാതൊരു നോട്ടീസും നല്‍കാതെയും, വിശദീകരണം ആവശ്യപ്പെടാതെയും ഇന്‍കം ടാക്സ് അധികൃതര്‍ അക്കൗണ്ട് മരവിപ്പിക്കുകയാണ് ചെയ്തത്.’ അങ്ങേയറ്റം തെറ്റായ നടപടിയാണ് ഇക്കാര്യത്തില്‍ ആദായ നികുതി വകുപ്പ് സ്വീകരിച്ചിട്ടുള്ളത്”.
‘പ്രതിപക്ഷ പാര്‍ട്ടികളേയും, അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകളേയും വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഇതുണ്ടായിട്ടുള്ളത്. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.’ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായി ഇത്തരം നയങ്ങള്‍ തിരുത്താനുള്ള പോരാട്ടത്തില്‍ അണിചേരണം—പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങൾ
തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ടിലുള്ള 5 കോടി 10 ലക്ഷം രൂപയും പാർട്ടിക്ക് പിൻവലിക്കാനാവില്ല. 1998ൽ തുടങ്ങിയ അക്കൗണ്ടിന്റെ വിശദാംശങ്ങൾ ആദായ നികുതി റിട്ടേണിൽ നിന്ന് മറച്ചുവച്ചതിനെ തുടർന്നായിരുന്നു നടപടി. പണത്തിന്‍റെ സോഴ്സ് അടക്കമുളളവ വ്യക്തമാക്കാൻ ആദായനികുതി വകുപ്പ് സി.പി.എമ്മിനോട് ആവശ്യപ്പെട്ടു.