ശ്രീനഗർ : ആർട്ടിക്കിൾ 370 നീക്കം ചെയ്തതിന് ശേഷം ജമ്മു കശ്മീരിൽ വലിയ മാറ്റങ്ങൾ ദൃശ്യമാണ്. ഇപ്പോൾ ജമ്മു കശ്മീരിലേക്ക് വിനോദസഞ്ചാരികൾ വൻതോതിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ കശ്മീരിൽ ഹിന്ദിയിലും സൈൻബോർഡുകൾ സ്ഥാപിക്കാൻ തുടങ്ങിയിട്ടുണ്ട്. പുറത്തുനിന്ന് വരുന്ന വിനോദസഞ്ചാരികൾക്ക് കൂടുതൽ പ്രയോജനകരമാകുന്ന നീക്കമാണിത്. ശ്രീനഗർ സ്മാർട്ട് സിറ്റി ലിമിറ്റഡാണ് (എസ്എസ്സിഎൽ) ശ്രീനഗറിലെ വിനോദസഞ്ചാരികളുടെ വഴി സുഗമമാക്കുന്നതിന് പുതിയ നീക്കം ആരംഭിച്ചത് .
എസ്എസ്സിഎല്ലിന്റെ ഉത്തരവിന് ശേഷമാണ് ശ്രീനഗറിലെ റോഡുകളിൽ ആദ്യമായി ഹിന്ദിയിൽ സൈൻ ബോർഡുകൾ സ്ഥാപിച്ചു. സ്മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ ശ്രീനഗർ നഗരത്തിന്റെ വികസനത്തിന്റെയും സൗന്ദര്യവൽക്കരണത്തിന്റെയും ഉത്തരവാദിത്തം ജമ്മു കശ്മീർ സർക്കാർ എസ്എസ്സിഎല്ലിനെ ഏൽപ്പിച്ചു.
അടിസ്ഥാന സൗകര്യ വികസനം, ഹോസ്പിറ്റാലിറ്റി, പ്രൊമോഷൻ കാമ്പെയ്നുകൾ, സുരക്ഷാ നടപടികൾ എന്നിവയും കശ്മീരിലെ ടൂറിസം സാദ്ധ്യതകൾ വർദ്ധിപ്പിക്കുകയാണ് . കഴിഞ്ഞ വർഷം മാത്രം 2.11 കോടി ടൂറിസ്റ്റുകളാണ് കശ്മീരിലെത്തിയത് .