മദ്യലഹരിയിൽ പരാമക്രമങ്ങൾ പലവിധ കെണികളിലും ആൾക്കാരെ കുടുക്കാറുണ്ട്, എന്നാലിവിടെ പരാക്രമം നടന്നില്ലെങ്കിലും ആള് കുടുങ്ങി. കാൺപൂരിലെ റാംലില പാർക്കിലായിരുന്നു കൗതുക സംഭവം. മദ്യലഹരിയിൽ ബെഞ്ചിൽ കിടന്നറങ്ങുകയായിരുന്ന യുവാവിന്റെ കഴുത്ത് ബെഞ്ചിന് വിടവിൽ കുടുങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കഴുത്തുകുടുങ്ങിയതോടെ ഇയാൾക്ക് ബോധം വന്നു. പിന്നാലെ നിലവിളിയും തുടങ്ങി. ഇതോടെ പ്രദേശത്തുണ്ടായിരുന്ന പൊലീസുകാരൻ പാഞ്ഞെത്തി. തുടർന്ന് ഇയാളെ ശാന്തനാക്കി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നാലെ പാർക്കിലുണ്ടായിരുന്ന ചിലരെയും വിളിച്ചുകൂട്ടി ഇയാളെ കുടുക്കിൽ നിന്ന് ഊരാനുള്ള ശ്രമമായിരുന്നു.
ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിനാെടുവിൽ ബെഞ്ചിൽ കുടുങ്ങിയ തല പുറത്തെടുത്തു. എന്തായാലും പാെലീസുകാരൻ കൃത്യ സമയത്ത് വന്നത് മദ്യപന് രക്ഷയായി. കഴുത്തിന് ചെറിയ പോറലുകളുണ്ടെങ്കിലും കാര്യമായ പ്രശ്നങ്ങളില്ല. പരിശോധനകൾക്ക് ശേഷം ഇയാളെ വീട്ടിൽ പോകാൻ അനുവദിച്ചു. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ പൊലീസ് എക്സിൽ പങ്കുവച്ചിട്ടുണ്ട്.
“सुरक्षा आपकी, संकल्प हमारा”…
थाना स्वरूपनगर अन्तर्गत रामलीला पार्क में एक व्यक्ति की गर्दन पार्क में लगाई गई बेंच में बुरी तरीके से फंस जाने से जान जोखिम की सूचना रात्रि करीब 01:00 बजे मिली। सूचना पर तत्काल चौकी प्रभारी बेनाझाबर उप निरीक्षक श्री कविन्द्र खटाना , प्रशिक्षु उप… pic.twitter.com/fDHMzChgaw
— POLICE COMMISSIONERATE KANPUR NAGAR (@kanpurnagarpol) April 8, 2024
“>