കോഴിക്കോട്: വടകര മണിയൂരിൽ ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ. അട്ടക്കുണ്ട് കോട്ടയിൽ ആയിഷ സിയയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
സംഭവത്തിൽ കുട്ടിയുടെ മാതാവ് ഫായിസയെ(28) പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവശേഷം ഫായിസ മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.