'58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2026, 01:03 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി:  പരീക്ഷാക്രമക്കേടിൽ കേരള പിഎസ്‌സിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആസൂത്രണ ബോർഡ് പരീക്ഷയിൽ ആകെ 58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഉൾപ്പെടുത്താതിരുന്ന സംഭവത്തെ എങ്ങനെയാണ് സാധാരണ ഉദ്യോഗസ്ഥ പിഴവായി കാണാനാകുകയെന്ന് കോടതി ചോദിച്ചു.

പിഎസ്‌സിക്കെതിരെ ഉയർന്നിരിക്കുന്നത് അതീവ ഗൗരവമുള്ള ആരോപണമാണെന്ന് കോടതി നിരീക്ഷിച്ചു. കോടിക്കണക്കിന് ആളുകൾ പ്രതീക്ഷയോടെ ആശ്രയിക്കുന്ന സ്ഥാപനമാണ് പിഎസ്‌സിയെന്നും കോടതി ചൂണ്ടിക്കാട്ടി. പരീക്ഷാ നടത്തിപ്പിലെ ഇത്തരം വീഴ്ചകൾക്ക് പിന്നിൽ അഴിമതി നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

“പിഎസ്‌സി നടത്തിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രാജ്യത്ത് സംവിധാനമില്ലേ?” എന്നായിരുന്നു കോടതിയുടെ ചോദ്യം. അന്വേഷണം തടസ്സപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, 58 മാർക്കിന്റെ 10 ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്താതിരുന്നത് ‘ക്ലറിക്കൽ മിസ്റ്റേക്ക്’ മാത്രമായി കണക്കാക്കാനാകില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇത്രയും വലിയ വീഴ്ചയെ അത്തരത്തിൽ ലഘൂകരിക്കുന്നത് യുക്തിസഹമല്ലെന്നും സർക്കാർ വാദിച്ചു. സംഭവത്തിന് പിന്നിലെ യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ വിശദമായ അന്വേഷണം ആവശ്യമാണ്. പിഎസ്‌സി ചെയർമാൻ ഉൾപ്പെടെയുള്ളവർ അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ല. പിഎസ്‌സിക്കെതിരെ 180ലേറെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

അന്വേഷണവുമായി സഹകരിക്കാത്തതിന്റെ കാരണം എന്താണെന്ന് പിഎസ്‌സിയോട് കോടതി ചോദിച്ചു. അന്വേഷണ സംഘത്തിന്റെ നോട്ടീസിന് ശേഷവും ഹാജരാകാതിരുന്നാൽ സർക്കാർ തുടർനടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.

അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി ആവശ്യമായ വിവരങ്ങൾ നൽകേണ്ടത് പിഎസ്‌സി അധികൃതരുടെ ധാർമ്മിക ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചു. നോട്ടീസ് നൽകിയിട്ടും ഹാജരാകാത്ത പക്ഷം കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും സർക്കാരിന് കോടതി നിർദേശം നൽകി.

യുവതലമുറയുടെ പ്രതീക്ഷകൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും പിഎസ്‌സി പോലൊരു സംവിധാനത്തിന്റെ വിശ്വാസ്യതയ്‌ക്ക് കോട്ടം തട്ടുന്ന നടപടികൾ ഗൗരവമായി കാണണമെന്നും കോടതി വ്യക്തമാക്കി. ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്ത് സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ.

Tags: pschighcourt
Share
Tweet
SendShare

More News from this section

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ ജനം ടി വി മാധ്യമസംഘത്തിന് നേരെ കൈയേറ്റ ശ്രമം; റിപ്പോർട്ടർക്കും ക്യാമറാമാനും ഭീഷണി

“ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു’; പല്ലാട്ട് ബ്രഹ്മദത്തന്റെ ഓർമ്മയിൽ വിതുമ്പി മീനാക്ഷി

Latest News

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

ടെൽ അവീവിലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടു; ക്യാപ്റ്റൻ സ്മിത്തിനെ കൊലപ്പെടുത്താനും ശ്രമം, എൻജിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും റിപ്പോർട്ട്

ഹിന്ദുഐക്യവേദി മുൻ പാലക്കാട് ജില്ലാ പ്രസിഡന്റ് സി.വി. ചന്ദ്രശേഖരൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഇറാന്റെ പുതിയ ഭീഷണി? ബ്രിട്ടനിലെ ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന്  ബോംബർ വിമാനങ്ങൾ അമേരിക്ക പിൻവലിച്ചു; സുരക്ഷാ ആശങ്ക ശക്തം

കുഴഞ്ഞുവീണതല്ല, കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയത്; ഭർത്താവിന്റെ മരണത്തിൽ ഭാര്യ അറസ്റ്റിൽ, ആൺസുഹൃത്തും നിരീക്ഷണത്തിൽ

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു; ദൃശ്യങ്ങൾ പകർത്തി, യുവതി ചികിത്സയിൽ; 2 പേർ റിമാൻഡിൽ

ക്യാപ്റ്റൻ സ്മിത്തിന് ഇസ്രയേലിന്റെ പരമോന്നത ആദരം; സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അതിഥിയായി ഇന്ത്യൻ പൈലറ്റ്; നെതന്യാഹുവിന്റെ പ്രത്യേക ക്ഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies