ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം ‘ജയ് ഗണേഷ് ‘ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഉണ്ണിമുകുന്ദനും , ചിത്രത്തിനും ആശംസകളുമായി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ അഭിലാഷ് പിള്ള .
എല്ലാവരിലും ഒരു സൂപ്പർ ഹീറോയുണ്ടെന്ന തിരിച്ചറിവ് തരുന്ന സിനിമയാണിതെന്ന് അഭിലാഷ് പിള്ള പറയുന്നു . ‘ നിന്നോട് വീണ്ടും ഇഷ്ടം കൂടി ഉണ്ണി അളിയാ ‘എന്നും അഭിലാഷ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം എന്ന ചിത്രത്തിന്റെ സംവിധായകനാണ് അഭിലാഷ് പിള്ള . സസ്പെന്‍സും ത്രില്ലറും വൈകാരികതയും ഇഴചേർന്ന സിനിമയാണ് ജയ് ഗണേഷ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം .