അവധിക്കാലം ആഘോഷമാക്കി നടി നവ്യാ നായർ. ഇന്ത്യൊനേഷ്യയിലെ ബാലിയിലാണ് നടി മകനോടോപ്പം അവധി ആഘോഷിക്കാനായി എത്തിയത്. ബാലിയിലെ ഉബുദില്‍ ടീഷര്‍ട്ടും ഷോര്‍ട്ട്സുമണിഞ്ഞ് നിൽക്കുന്ന അമ്മയുടേയും മകന്റേയും ചിത്രങ്ങൾ നവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ബാലിയുടെ ‘ആത്മീയ ഹൃദയഭൂമി’ എന്ന് അടയാളപ്പെടുത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ഉബുദ്. കരകൗശല വിദഗ്‌ദ്ധരുടെ നാട് എന്നാണ് ഇത് അറിയപ്പെടുന്നത്. മരത്തിലും കരിങ്കല്ലിലും ഉണ്ടാക്കിയ കൊത്തുപണികൾ കൊണ്ട് മനോഹരമാണ് ഈ പ്രദേശം. നെല്‍ കൃഷിയുള്ള വയലുകളും ധാരാളം താഴ്വരകളും ഉള്‍പെട്ട ഭൂഭാഗമാണിത്. ഉബുദ് എന്ന പേര് ഇന്തോനേഷ്യന്‍ ഭാഷയില്‍ ഔഷധം എന്നതില്‍ നിന്ന് വന്നതാണ്.
View this post on Instagram
ബാലിയിലെ പ്രധാന കലാസാംസ്കാരിക കേന്ദ്രം കൂടിയാണ് ഉബൂദ്. ബ്ലാങ്കോ നവോത്ഥാന മ്യൂസിയം, പുരി ലൂക്കിസൻ മ്യൂസിയം, നേക ആർട്ട് മ്യൂസിയം, അഗുങ് റായ് മ്യൂസിയം ഓഫ് ആർട്ട് എന്നിങ്ങനെ ഇവിടെ നിരവധി ആർട്ട് മ്യൂസിയങ്ങളുമുണ്ട്. ടെഗല്ലലംഗ് റൈസ് ടെറസും കെഹൻ ക്ഷേത്രവുമെല്ലാം വിശദമായി കാണേണ്ട കാഴ്ചകളാണ്.