പായസമില്ലാതെ എന്താഘോഷം; വിഷുവിന് ഇത്തവണ തേങ്ങാപൊങ്ങ് പായസമായാലോ? വെറൈറ്റി റെസിപ്പിയിതാ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

പായസമില്ലാതെ എന്താഘോഷം; വിഷുവിന് ഇത്തവണ തേങ്ങാപൊങ്ങ് പായസമായാലോ? വെറൈറ്റി റെസിപ്പിയിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 06:10 pm IST
FacebookTwitterWhatsAppTelegram

വീണ്ടും ഒരു വിഷുക്കാലം വന്നെത്തിയിരിക്കുകയാണ്. കണി ഒരുക്കിയും വിഷുക്കൈനീട്ടം വാങ്ങിയും ക്ഷേത്ര ദർശനം നടത്തിയും മലയാളിയുടെ വിഷു ആഘോഷം തുടങ്ങിയിരിക്കുകയാണ്. ഉത്സവങ്ങളും ആഘോഷങ്ങളും ഏതു തന്നെയായാലും മലയാളിക്ക് പ്രധാനം സദ്യ തന്നെയാണ്. പലതരം വിഭവങ്ങൾ പപ്പടവും ചേർത്ത് കഴിക്കുന്ന സമ്പന്നമായ ഒരു സദ്യ. സദ്യക്കൊടുവിൽ പായസം, അത് നിർബന്ധമാണ്. ഒന്നല്ല അഞ്ച് തരമായാലും പായസം മലയാളികളുടെ സദ്യവട്ടത്തിൽ പ്രധാനിയാണ്.

വളരെ വ്യത്യസ്തങ്ങളായ നിരവധി പായസങ്ങൾ നമുക്കറിയാം. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ വിഷുക്കാലത്ത് ഒരു പൊങ്ങ് പായസമായാലോ. ഇപ്പോൾ തേങ്ങാപൊങ്ങ് വിപണിയിൽ വളരെ അധികം സുലഭമാണ്. അധികം വിഭവങ്ങൾ ആവശ്യമില്ലാതെ തയ്യാറാക്കാവുന്ന വളരെ രുചികരമായ തേങ്ങാപൊങ്ങ് പായസമാകട്ടെ ഇത്തവണത്തെ വിഷു സ്‌പെഷ്യൽ.

ആവശ്യമായ സാധനങ്ങൾ

തേങ്ങാപൊങ്ങ് – 5 എണ്ണം

പഞ്ചസാര – 2 കപ്പ്

പാൽ – 2 ലിറ്റർ

തേങ്ങാപ്പാൽ – ഒരു കപ്പ് (രണ്ടാം പാൽ)

നെയ്യ് – 100 ഗ്രാം

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ തേങ്ങാപൊങ്ങ് ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയെടുക്കുക. ശേഷം ചുവടുകട്ടിയുള്ള പാത്രം ചൂടാക്കി രണ്ട് സ്പൂൺ നെയ്യ് ഒഴിച്ച് പൊങ്ങ് ചേർത്ത് നന്നായി വറുത്ത് മാറ്റി വയക്കുക. പൊങ്ങ് വറുത്ത അതേ പാത്രത്തിൽ ഒരു കപ്പ് പഞ്ചസാര ചേർത്ത് നന്നായി കാരമലൈസ് ചെയ്യുക. അതിലേക്ക് 2 ലിറ്റർ പാൽ ചേർത്ത് കാരമലൈസ് കുറുക്കി എടുക്കുക. ഇതിലേക്ക് നെയ്യിൽ വറുത്ത പൊങ്ങ് ചേർക്കുക. ശേഷം നന്നായി ഇളക്കി പൊങ്ങ് വേവിക്കണം. നന്നായി കുറുകി വരുമ്പോൾ രണ്ടാംപാൽ ചേർത്ത് വീണ്ടും വേവിക്കുക. ഇത് കുറുകി വരുമ്പോൾ ഏലയ്‌ക്കാ പൊടിച്ചതും ബാക്കിയുള്ള ഒരു കപ്പ് പഞ്ചസാര കൂടി ചേർക്കുക. ശേഷം ഒന്നാംപാൽ ചേർത്ത് ഇളക്കി വാങ്ങാം. നെയ്യിൽ വറുത്ത കശുവണ്ടിയും ഉണക്ക മുന്തിരിയും ചേർക്കുക.

Tags: SUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies